പത്രിക തള്ളിയതിനാല്‍ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ലാതായതും കേരളത്തിലെത്തുന്ന അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കിയതുമാണ് ട്രോളോട് ട്രോളിന്റെ ഒരു വിഷയം.

തീക്കോയി പഞ്ചായത്തില്‍ പി.സി ജോര്‍ജ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂവിവിളിച്ചതും തിരിച്ച് പി.സി ജോര്‍ജ് നാട്ടുകാരെ തെറിവിളിച്ചതുമാണ് മറ്റൊരു വിഷയം. ഈ വിഷയങ്ങളെ ഹാസ്യാത്മകമായ രീതിയില്‍ വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിലൂടെ.