എനിക്ക് മുഖ്യമന്ത്രിയാവണം
രോഷ്‌നി രാജന്‍.എ

ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ട്രോളുകളായി മാറിയിരുന്നു. കിഫ്ബി കടങ്ങള്‍ മാത്രമേ വരുത്തി വെച്ചിട്ടുള്ളൂ എന്ന പരാമര്‍ശവും തനിക്ക് ഗവര്‍ണര്‍ ആവേണ്ട, മുഖ്യമന്ത്രിയായാല്‍ മതിയെന്ന പരാമര്‍ശവുമാണ് ട്രോളുകള്‍ക്കിടയായത്.

മെട്രോ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഒരു പാട് കടം വീട്ടാന്‍ ബാക്കിയുള്ള സാഹചര്യത്തിലാണ് ഇ. ശ്രീധരന്‍ കിഫ്ബിയുടെ കടത്തെക്കുറിച്ച് പറയുന്നതെന്നാണ് ട്രോളുകളുടെ സാരാംശം.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.