| Wednesday, 14th May 2025, 8:58 pm

പാര്‍വതിക്ക് വെച്ചിരിക്കുന്ന സ്‌ക്രിപ്റ്റ് ആണെന്ന് ഒരുപാട് കേട്ടിട്ടുണ്ട്, അവർ ഡേറ്റ് കൊടുക്കാത്തതാണോ എന്നറിയില്ല: മാല പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു.  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ, ഗോദ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ്, വീര ധീര ശൂരനിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടി പാർവതി തിരുവോത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

താന്‍ കാണുന്ന മിക്ക സിനിമകളിലും ഇത് പാര്‍വതി തിരുവോത്തിന് വെച്ചിരിക്കുന്ന സ്‌ക്രിപ്റ്റ് ആണെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ സിനിമ എത്രത്തോളം സംഭവിക്കുന്നു എന്നുള്ളതിനെക്കുറിച്ച് പറയാനാകില്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും മാല പാര്‍വതി പറയുന്നു.

തന്നോട് കഥ പറഞ്ഞിട്ടുള്ളവരൊക്കെ തങ്ങള്‍ പാര്‍വതിയെയാണ് പരിഗണിച്ചിരിക്കുന്നത് അല്ലെങ്കില്‍ പാര്‍വതിയോടാണ് കഥ പറയാനാണ് പോകുന്നത് എന്ന് പറയാറുണ്ടെന്നും അത് എത്രത്തോളം സിനിമയാകുന്നു എന്നതിനെക്കുറിച്ച് തനിക്ക് പറയാനാകില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പുഴു കഴിഞ്ഞതിന് ശേഷം പാർവതിക്ക് സിനിമ കിട്ടുന്നുണ്ടെന്നും പാർവതി ഡേറ്റ് കൊടുക്കാത്തതാണോ എന്നറിയില്ലെന്നും എല്ലാവരുമായിട്ട് വർക്ക് ചെയ്യാൻ കംഫർട്ടബിൾ ആണോ പാർവതിയെന്ന് തനിക്ക് അറിയില്ലെന്നും മാല പാർവതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്‌പ്രെസിനോട് സംസാരിക്കുകയാണ് മാല പാര്‍വതി.

‘എന്നോട് പറഞ്ഞിട്ടുള്ള മിക്ക സിനിമകളുടെയും കഥ ഇത് പാര്‍വതി തിരുവോത്തിന് വെച്ചിരിക്കുന്ന സ്‌ക്രിപ്റ്റ് ആണെന്ന് ഒരുപാട് കേട്ടിട്ടുണ്ട്. സിനിമ എത്രത്തോളം സംഭവിക്കുന്നു എന്നുള്ളത് സംതിങ് എല്‍സ്. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. എനിക്ക് അതിനെക്കുറിച്ച് കണക്ക് പറയാന്‍ അറിയത്തില്ല.

എന്നോട് കഥ പറഞ്ഞിട്ടുള്ളവരൊക്കെ ഞങ്ങള്‍ പാര്‍വതിയെയാണ് പരിഗണിച്ചിരിക്കുന്നത് അല്ലെങ്കില്‍ പാര്‍വതിയോട് കഥ പറയാനാണ് പോകുന്നത് എന്നൊക്കെ പറയുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. അത് എത്രത്തോളം സിനിമയായി മാറുന്നു എന്നതിനെക്കുറിച്ച് എനിക്ക് പറയാനില്ല.

പുഴു കഴിഞ്ഞതിന് ശേഷം സിനിമ കിട്ടുന്നില്ലേ? പാർവതി ഡേറ്റ് കൊടുക്കാത്തതാണോ എന്നും അറിയത്തില്ല. പാർവതി എല്ലാവരുമായിട്ട് വർക്ക് ചെയ്യാൻ കംഫർട്ടബിൾ ആണോ എന്നും അറിയത്തില്ല,’ മാല പാർവതി പറയുന്നു.

Content Highlight: Mala Parvathi Talking about Parvathy Thiruvothu

Latest Stories

We use cookies to give you the best possible experience. Learn more