മുംബൈ: മഹാരാഷ്ട്രയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് ( എസ്.ഐ.ആര്‍) മുമ്പ് വോട്ടര്‍പട്ടികയില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.
വ്യാജ വോട്ടര്‍മാരോ ബംഗ്ലാദേശികളോ ഇടം നേടുന്നില്ലെന്ന് ഉറുപ്പാക്കണമെന്ന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടായി ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം സംഘടിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘വോട്ടര്‍ പട്ടികയില്‍ ശ്രദ്ധ പുലര്‍ത്തുക. വ്യാജന്മാരോ ബംഗ്ലാദേശികളോ അതില്‍ ഭാഗമാവാന്‍ അനുവദിക്കരുത്. യഥാര്‍ത്ഥ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക,’ ശിവസേനാ മേധാവി പറഞ്ഞു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയില്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.
‘ ഇത് ദേശീയ താത്പര്യത്തിന് വേണ്ടിയാണ്. ചിലര്‍ പരിഹസിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യം പ്രശ്‌നത്തിലാവുമ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കണം എന്നാണ് എനിക്കവരോട് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.
മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ആഗോള നഗരവുമാണെന്നും ഷിന്‍ഡെ പറഞ്ഞു. മുംബൈയുടെ വികസനത്തിനായി സര്‍ക്കാര്‍ സാാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മുപ്പത് മുതലാണ് മഹാരാഷ്ട്രയില്‍ എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിക്കുന്നത്.
Content Highlight: Maharashtra SIR; Ensure that no fakes or Bangladeshis are included in the list: Eknath Shinde instructs party workers
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.