കാരക്കാസ്: വെനസ്വേലയിൽ നടന്ന സ്ഫോടനങ്ങൾ സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി. ഇവരെ രാജ്യത്ത് നിന്നും പുറത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്.

രാജ്യത്തുടനീളം ഏഴ് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിനുപിന്നാലെ മഡുറോ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ശനി പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് യു.എസ് ആക്രമണം നടത്തിയത്.
കാരാക്കാസിലെ സ്‌ഫോടനങ്ങൾക്ക് മുമ്പ് വെനിസ്വെലയുടെ വ്യോമാതിർത്തിയിലുള്ള യു.എസ് വാണിജ്യ വിമാനങ്ങൾക്ക് ഫെഡറേഷൻ ഏവിയേഷൻ അതോറിറ്റി നിലവിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു.
തലസ്ഥാന നഗരമായ കാരക്കാസിൽ ഉൾപ്പെടെയാണ് സ്ഫോടനം ഉണ്ടായത്. കാരക്കാസിന് പുറമെ മിറാൻഡ, അരഗ്വ, ലാ ഗ്വെയ്റ എന്നിവിടങ്ങളിലാണ് സ്ഫോടനം റിപ്പോർട്ട് ചെയ്‌തത്.
കാരക്കാസിലെ പ്രധാന സൈനിക താവളമായ ഫോർട്ട് ടിയുനയ്ക്ക് സമീപം സ്ഫോടനം ഉണ്ടായതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Content Highlight: Maduro and his wife taken hostage; Trump confirms attack in Venezuela