ഒന്നരക്കോടി രൂപ പിഴ അടയ്ക്കണം; ആദായനികുതി കേസില്‍ വിജയ്ക്ക് തിരിച്ചടി, ഹരജി തള്ളി മദ്രാസ്‌ ഹൈക്കോടതി
Movie Day
ഒന്നരക്കോടി രൂപ പിഴ അടയ്ക്കണം; ആദായനികുതി കേസില്‍ വിജയ്ക്ക് തിരിച്ചടി, ഹരജി തള്ളി മദ്രാസ്‌ ഹൈക്കോടതി
അശ്വിന്‍ രാജേന്ദ്രന്‍
Friday, 6th February 2026, 12:34 pm

ചെന്നൈ: കരൂര്‍ ദുരന്തത്തിനും ജന നായകനും നേരിട്ട പ്രതിസന്ധികള്‍ക്ക് പിന്നാലെ തമിഴ് ചിത്രം പുലിയുമായി ബന്ധപ്പെട്ട കേസിലും നടന്‍ വിജയ്ക്ക് തിരിച്ചടി. 2015 ല്‍ റിലീസായ പുലി എന്ന ചിത്രത്തിലൂടെ ലഭിച്ച വരുമാനം മറച്ചുവെച്ചതിന് ആദായനികുതി പിഴയിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട്, 2022 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ വിജയ് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.

2015-16 സാമ്പത്തിക വര്‍ഷത്തെ 15 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്ന കണ്ടെത്തലിലായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2015 ല്‍ താരത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു ശിക്ഷാ നടപടി. ഹരജി തള്ളിയതിന് പിന്നാലെ വിജയ്ക്ക് ശിക്ഷാ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ആദായ നികുതി വകുപ്പിന്റെ അപ്പാലേറ്റ് ട്രിബ്യൂണലിനെ ബന്ധപ്പെടാനുള്ള അവകാശമുണ്ടെന്നും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി വ്യക്തമാക്കി.

Content Highlight: Madras high court uphold the fine 1.5 crore against actor Vijay regarding pili film tax penalty by Income tax

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.