| Sunday, 30th March 2025, 6:12 pm

ആ നടിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഫുഡിന് ഞാന്‍ അഡിക്ടാണ്, എനിക്ക് വേണ്ടി മാത്രം പലപ്പോഴും കൊണ്ടുവരാറുണ്ട്: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച താരങ്ങളിലൊരാളാണ് മാധവന്‍. ചോക്ലേറ്റ് ഹീറോയായാണ് മാധവന്‍ സിനിമയിലേക്കെത്തിയത്. അലൈപായുതേ, മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ ലിംഗുസാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളായ നയന്‍താരയെക്കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. ടെസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിനിടെ തങ്ങള്‍ മികച്ച സുഹൃത്തുക്കളായെന്ന് മാധവന്‍ പറഞ്ഞു.

സെറ്റില്‍ മിക്കദിവസവും നയന്‍താരയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും എല്ലാവര്‍ക്കും അത് ഷെയര്‍ ചെയ്യുമായിരുന്നെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആ ഭക്ഷണത്തിന് അഡിക്ടായെന്നും അപാര ടേസ്റ്റായിരുന്നെന്നും മാധവന്‍ പറഞ്ഞു. വത്തക്കുഴമ്പ് എന്ന കറിക്ക് നല്ല ടേസ്റ്റാണെന്നും താന്‍ അത് ആസ്വദിച്ച് കഴിക്കുമായിരുന്നെന്നും മാധവന്‍ പറയുന്നു.

ചില ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കള്‍ വരുമ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം കൂടി നയന്‍താര തരുമായിരുന്നെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിന്റെ ഷൂട്ട് അവസാനിച്ചപ്പോഴേക്ക് താനും നയന്‍താരയും മികച്ച സുഹൃത്തുക്കളായി മാറിയെന്നും മാധവന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.

‘സെറ്റില്‍ മിക്ക ദിവസങ്ങളിലും നയന്‍താരയുടെ വീട്ടില്‍ നിന്നായിരുന്നു എനിക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നത്. അവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്നതിന്റെ കൂട്ടത്തില്‍ ഞങ്ങള്‍ക്കും കൊണ്ടുവരുമായിരുന്നു. എല്ലാം ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു. നയന്‍താര കൊണ്ടുവരുന്ന ഫുഡിന് ഞാന്‍ അഡിക്ടായെന്ന് തന്നെ പറയാം.

അതില്‍ തന്നെ അവര്‍ ഉണ്ടാക്കിക്കൊണ്ടു വരുന്ന ‘വത്തക്കൊഴമ്പ്’ ഒരു രക്ഷയില്ലാത്ത ഐറ്റമാണ്. അപാര ടേസ്റ്റാണ് അതിന്. സെറ്റില്‍ എന്റെ ഫ്രണ്ട്‌സ് വരുമ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ മുടക്കമുണ്ടായിട്ടില്ല. കാരവനിലേക്ക് വിളിച്ച് നമുക്ക് വിളമ്പിത്തന്നിട്ടാണ് നയന്‍താര കഴിക്കുന്നത്. ടെസ്റ്റിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴേക്ക് ഞങ്ങള്‍ ഫ്രണ്ട്‌സായി,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan shares his friendship with Nayanthara during Test movie

We use cookies to give you the best possible experience. Learn more