| Thursday, 2nd July 2026, 6:35 pm

സംഘപരിവാറിന്റെ വിനീതദാസന്‍, കോണ്‍ഗ്രസ് നേതാക്കളുമെതിര്; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ എം.വി. ജയരാജന്‍

ആദർശ് എം.കെ.

കണ്ണൂര്‍: എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന്‍.

ശേഷാദ്രിനാഥന്‍ സംഘപരിവാറിന്റെ വിനീതദാസനാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറിയെ നിയമിക്കാന്‍ ബോധപൂര്‍വം സമയം വൈകിപ്പിച്ച ഗവര്‍ണര്‍, തനിക്ക് താത്പര്യമുള്ള ശേഷാദ്രിനാഥന്റെ കാര്യത്തില്‍ ഒപ്പുവെക്കാന്‍ ഒട്ടും വൈകിപ്പിച്ചില്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.

ഈ നിയമനത്തിനെതിരെ യു.ഡി.എഫിനെ ഭരണത്തിലെത്തിക്കാന്‍ പ്രയത്‌നിച്ച വി.എം. സുധീരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് തുടങ്ങിയവര്‍ രംഗത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. കോണ്‍ഗ്രസിലെയും ലീഗിലെയും മന്ത്രിമാര്‍ തമ്മില്‍ ‘ഡീല്‍’ നടപ്പാക്കാന്‍ മത്സരിക്കുകയാണെന്നും ജയരാജന്‍ പരിഹസിച്ചു.

ശേഷാദ്രിനാഥന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്നും നിയമനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പി.എം. നിയാസ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടു. മുന്നണിക്കകത്തുനിന്നുള്ള ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ നിയമനവുമായി മുന്നോട്ട് പോയത്.

029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മണ്ഡല പുനര്‍നിര്‍ണയ കമ്മിറ്റിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗമാണ്. രാഷ്ട്രീയ ചായ്വുള്ള ഒരാള്‍ ഈ പദവിയിലിരിക്കുന്നത് യു.ഡി.എഫിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നിയാസ് മുന്നറിയിപ്പ് നല്‍കി.

ഒട്ടേറെ പ്രവര്‍ത്തകരുടെ വിയര്‍പ്പും രക്തവും കൊണ്ട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നീതിയോടെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം കൊണ്ടാണ് താന്‍ പരാതി ഉന്നയിച്ചതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight:  M.V. Jayarajan on the Election Commissioner’s appointment.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more