അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.
‘മലയാളത്തില്‍ ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഒരുവിധം എല്ലാ സിനിമകളും കാണാറുണ്ട്. അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ്. പിന്നെ ബട്ടര്‍ഫ്‌ളൈസ് എന്ന സിനിമയും കണ്ടിരുന്നു. അതൊക്കെ ശരിക്കും മികച്ച സിനിമകളാണ്.
പിന്നെ മോഹന്‍ലാല്‍ സാറിന്റെ തന്നെ ഒരുപാട് സിനിമകളുണ്ട്. കിലുക്കം, ചിത്രം തുടങ്ങി കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. ചിത്രം തമിഴ്‌നാട്ടില്‍ മധുരയിലെ തിയേറ്ററില്‍ 100 ദിവസം ഓടിയ സിനിമയാണ്. അതിലെ പാട്ടുകളൊക്കെ അന്ന് അത്രയേറെ ഹിറ്റായിരുന്നു.
‘ഈറന്‍ മേഘം പൂവും കൊണ്ട്’ എന്ന പാട്ടൊക്കെ തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായിരുന്നു. സത്യത്തില്‍ ചിത്രം പോലെ തന്നെ അവിടെ 100 ദിവസം ഓടിയ കുറേ മലയാള സിനിമകളുണ്ട്. തമിഴ് സിനിമകളെ പോലെ തന്നെ മലയാള സിനിമകളും കണ്ടാണ് നമ്മളും സിനിമയിലേക്ക് വരുന്നത്,’ എം. ശശികുമാര്‍ പറയുന്നു.
Content Highlight: M Sasikumar Talks About Mohanlal’s Chithram Movie