മേജര്‍ ലീഗ് ക്രിക്കറ്റില്‍ കിരീടം ചൂടി എം.ഐ ന്യൂ യോര്‍ക്ക്. ഗ്രാന്റ് പ്രൈറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ വാഷിങ്ടണ്‍ ഫ്രീഡത്തെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ന്യൂ യോര്‍ക്കിന്റെ വിജയം.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ കിരീടം ചൂടി എം.ഐ ന്യൂ യോര്‍ക്ക്. ഗ്രാന്റ് പ്രൈറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ വാഷിങ്ടണ്‍ ഫ്രീഡത്തെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ന്യൂ യോര്‍ക്കിന്റെ വിജയം.
CHAMPIONS 🏆 pic.twitter.com/pWkAxkAJwr
— Cognizant Major League Cricket (@MLCricket) July 14, 2025
മത്സരത്തില്‍ ടോസ് നേടിയ വാഷിങ്ടണ്‍ ഫ്രീഡം ന്യൂ യോര്‍ക്കിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ന്യൂ യോര്‍ക്ക് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് വാഷിങ്ടണ്‍ നേടിയത്.
അവസാന ഓവറില്‍ 11 റണ്‍സായിരുന്നു വാഷിങ്ടണിന് വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയും ഗ്ലെന്‍ ഫിലിപ്‌സിനെ മറികടന്നും റുഷില്‍ അഗാര്‍ക്കറാണ് ന്യൂ യോര്‍ക്കിനെ വിജയ തീരത്ത് എത്തിച്ചത്. ബൗളിങ്ങില്‍ ന്യൂ യോര്‍ക്കിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് അഗാര്‍ക്കറും ട്രെന്റ് ബോള്‍ട്ടുമായിരുന്നു. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് സ്വന്തമാക്കിയത്.
Rushil Ugarkar, you are a hero! 🫡 He held his nerve against some of the world’s best and delivered when it mattered most. 🔥 A brilliant performance and well-deserved Stake Player of the Match! 🏆@StakeIND x @stakenewsindia pic.twitter.com/GKNUZWdO6Z
— Cognizant Major League Cricket (@MLCricket) July 14, 2025
നൗസ്തുഷ് ഞെഞ്ചി ഒരു വിക്കറ്റും നേടി. അതേസമയം വാഷിങ്ടണിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് രചിന്‍ രവീന്ദ്രയാണ്. 41 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. ഫിലിപ്‌സ് 48 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാത്രമല്ല ജാക്ക് എഡ്വേഡ്‌സ് 33 റണ്‍സും നേടി.
ന്യൂ യോര്‍ക്കിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ര്വിന്‍ഖണ്‍ ഡി കോക്കാണ്. 46 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് താരം നേടിയ്ത. 167.3 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഓപ്പണര്‍ മൊനാങ്ക് പട്ടേല്‍ 28 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ 21 റണ്‍സും നേടി.
Content Highlight: M.I New York Won 2025 Major League Cricket Trophy