| Wednesday, 14th May 2025, 4:13 pm

ഞാന്‍ അവരോട് എപ്പോഴും ചോദിക്കാറുള്ളത് തല്ലുമാലയുടെ രണ്ടാം ഭാഗത്തെ കുറിച്ച്: ലുക്മാന്‍ അവറാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ലുക്മാന്‍ അവറാന്‍. യൂത്തിനിടയില്‍ വലിയ സ്വീകാര്യത നേടാന്‍ ലുക്മാന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍ തന്റെ സിനിമാ കരിയര്‍ തുടങ്ങിയ ലുക്മാന്‍ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലൂടെയാണ് ഒരു നടന്‍ എന്ന നിലയില്‍ ലുക്മാന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഖാലിദ് റഹ്‌മാന്റെ തന്നെ തല്ലുമാല എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയത്.

തല്ലുമാലയില്‍ ജംഷിയെന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ലുക്മാന്‍ അവറാന്‍. ജംഷിയെന്ന കഥാപാത്രം എന്നും തന്റെ ഫേവറൈറ്റാണെന്നും ഇപ്പോഴും ഇന്‍സ്റ്റയിലും മറ്റും റീല്‍സായി ആളുകള്‍ അയച്ചു തരാറുണ്ടെന്നും നടന്‍ പറയുന്നു.

താന്‍ എപ്പോഴും ഖാലിദ് റഹ്‌മാനോടും മുഹ്‌സിന്‍ പരാരിയോടും തല്ലുമാലയുടെ രണ്ടാം ഭാഗം എന്നാണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടെന്നും എന്നാല്‍ അതിന്റെ കാര്യം തീരുമാനമായില്ലെന്നും ഖാലിദ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ജംഷി വേറെ തന്നെ ഒരു കഥാപാത്രമാണ്. ഇപ്പോഴും ജംഷി എന്റെ ഉള്ളിലുണ്ടോ എന്ന് ചോദിച്ചാല്‍ ആ കഥാപാത്രം എന്നും എന്റെ ഫേവറൈറ്റാണ്. ഇപ്പോഴും ഇന്‍സ്റ്റയിലും മറ്റും റീല്‍സും പരിപാടികളും കാണാറുണ്ട്. ആളുകള്‍ ഓരോന്നായി അയച്ചു തരും.

ജംഷിയെ നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാന്‍ എപ്പോഴും ഖാലിദ് റഹ്‌മാനോടും മുഹ്‌സിന്‍ പരാരിയോടും തല്ലുമാലയുടെ രണ്ടാം ഭാഗം എന്നാണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. തല്ലുമാലയുടെ അടുത്ത ഭാഗമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നും തീരുമാനമായിട്ടില്ല,’ ലുക്മാന്‍ അവറാന്‍ പറയുന്നു.

Content Highlight: Lukman Avaran Talks About Khalid Rahman, Muhasin Perari And Thallumala Movie

Latest Stories

We use cookies to give you the best possible experience. Learn more