ഹാട്രിക് 100 കോടി അടിക്കാന്‍ വന്നതാ, നൈസായിട്ട് പാളി, കരിയറിലെ ആദ്യ ഫ്‌ളോപ്പുമായി പ്രദീപ് രംഗനാഥന്‍
Indian Cinema
ഹാട്രിക് 100 കോടി അടിക്കാന്‍ വന്നതാ, നൈസായിട്ട് പാളി, കരിയറിലെ ആദ്യ ഫ്‌ളോപ്പുമായി പ്രദീപ് രംഗനാഥന്‍
അമര്‍നാഥ് എം.
Monday, 27th April 2026, 9:23 pm

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയില്‍ സെന്‍സേഷനായി മാറിയ നടനാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് പിന്നീട് നായകനായും തിളങ്ങി. ലവ് ടുഡേയിലൂടെ ഗംഭീര വിജയം നേടിയ താരം തുടര്‍ച്ചയായി രണ്ട് 100 കോടി ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

തമിഴിലെ ടൈര്‍ 2 താരങ്ങളില്‍ ഹാട്രിക് 100 കോടി നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടം പ്രദീപിന് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. ഡ്യൂഡിന് ശേഷം പ്രദീപ് നായകനായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലൂടെ താരം ഈ നേട്ടം സ്വന്തമാക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ 100 കോടി നേടാനാകാതെ കളംവിട്ടിരിക്കുകയാണ് ചിത്രമിപ്പോള്‍.

റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പലയിടത്തും ചിത്രം വാഷൗട്ടായിരിക്കുകയാണ്. 70 കോടിക്ക് താഴെ മാത്രം കളക്ട് ചെയ്ത് ലവ് ഇന്‍ഷുറന്‍സ് കമ്പനി കളംവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദീപിന്റെ കരിയറിലെ ആദ്യ ഫ്‌ളോപ്പും ഈ ചിത്രത്തിലൂടെ പിറന്നു. ഹാട്രിക് 100 കോടി നേടാന്‍ വന്ന ചിത്രം ബജറ്റ് പോലും തിരിച്ചുപിടിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിഘ്‌നേശ് ശിവന്‍, നയന്‍താര, ലളിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന ഷൂട്ടും മാറിമാറി അനൗണ്‍സ് ചെയ്ത റിലീസ് ഡേറ്റുകളുമെല്ലാം ചിത്രത്തിന് തിരിച്ചടിയായി. കെട്ടുറപ്പില്ലാത്ത തിരക്കഥയും ലവ് ഇന്‍ഷുറന്‍സ് കമ്പനിയെ പിന്നോട്ടടിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2040കളില്‍ നടക്കുന്ന റോം കോം ചിത്രമായാണ് വിഘ്‌നേശ് ശിവന്‍ എല്‍.ഐ.കെ ഒരുക്കിയത്. പ്ലോട്ടിലെ പുതുമ തിരക്കഥയില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതോടെ ചിത്രത്തെ പ്രേക്ഷകര്‍ കൈവിട്ടു. അനിരുദ്ധിന്റെ സംഗീതം മാത്രമാണ് ചിത്രത്തെ ഒരു പരിധിവരെ രക്ഷപ്പെടുത്തിയതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമായാണ് എല്‍.ഐ.കെ ഒരുങ്ങിയത്. എന്നാല്‍ ഷൂട്ടില്‍ വന്ന കാലതാമസം താരത്തിന് തിരിച്ചടിയായി. ഇനി മറ്റൊരു ഹാട്രിക് 100 കോടിക്കായി പ്രദീപ് രംഗനാഥന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. മൂന്ന് സിനിമകള്‍ കൊണ്ട് മികച്ച സ്റ്റാര്‍ഡം ഉണ്ടാക്കിയെടുത്ത പ്രദീപ് ഇത്തവണ നിരാശപ്പെടുത്തിയതാണ് സിനിമാപേജുകളിലെ പ്രധാന വാര്‍ത്ത.

Content Highlight: Love Insurance Kompany collected less than 100 crore in Box office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം