| Saturday, 11th September 2010, 2:52 pm

അ­ര­ങ്ങൊ­രുങ്ങി: ലോട്ട­റി സം­വാ­ദം തി­ങ്ക­ളാ­ഴ്­ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തി­രു­വ­ന­ന്ത­പുരം: ഏ­റെ­നാള­ത്തെ കോ­ലാ­ഹ­ല­ങ്ങള്‍ക്കും വെല്ലു­വി­ളി­കള്‍­ക്കും­ശേ­ഷം ലോ­ട്ട­റി­ വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട സം­വാ­ദ­ത്തി­ന് അ­ര­ങ്ങൊ­രുങ്ങി. കോണ്‍­ഗ്ര­സി­ന്റെ പ്ര­തി­നി­ധി വി ഡി സ­തീ­ശന്‍ എം എല്‍ എയും ധ­ന­മന്ത്രി തോമസ് ഐ­സ­ക്കി­ന്റെ അ­ഡി.പ്രൈവ­റ്റ് സെ­ക്രട്ട­റി എം ഗോ­പ­കു­മാറും ത­മ്മി­ലാ­യി­രിക്കും സം­വാ­ദം.

ധ­ന­മ­ന്ത്ര­യു­മാ­യി സം­വാ­ദ­ത്തി­ന് ത­യ്യാ­റാ­ണെ­ന്ന് കോണ്‍­ഗ്ര­സ് എം എല്‍ എ വി­ഡി സ­തീ­ഷന്‍ പ­റ­ഞ്ഞി­രു­ന്നു. ഇ­തി­നു­ള്ള മ­റു­പ­ടി­യെ­ന്ന നി­ല­യി­ലാ­ണ് സ­തീഷ­നെ നേ­രി­ടാന്‍ ഐസ­ക്ക് ത­ന്റെ അഡി. പ്രൈവ­റ്റ് സെ­ക്ര­ട്ട­റി­യെ പ­റ­ഞ്ഞ­യ­ക്കാ­മെ­ന്ന് വ്യ­ക്ത­മാ­ക്കി­യത്.

എ­ന്നാല്‍ സം­വാ­ദമോ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണമോ അല്ല കേ­ന്ദ്ര ഇ­ട­പെ­ട­ലാ­ണ് വേ­ണ്ട­തെ­ന്ന് തോമ­സ് ഐസ­ക് അ­ഭി­പ്രാ­യ­പ്പെ­ട്ടു. അ­ന്യ­സംസ്ഥാന ലോ­ട്ട­റി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് ക­ടു­ത്ത ആ­രോ­പ­ണ-പ്ര­ത്യാ­രോ­പ­ണ­മാ­ണ് യു ഡി എഫും എല്‍ ഡി എഫും ത­മ്മില്‍ ന­ട­ന്ന­ത്.

ലോ­ട്ട­റി­യെക്കു­റി­ച്ചു­ള്ള സം­വാ­ദ­ത്തി­ന് പ്ര­തി­പ­ക്ഷ­നേ­താ­വ് ഉ­മ്മന്‍ ചാ­ണ്ടി­യെ വെല്ലു­വി­ളി­ച്ച് തോമസ് ഐ­സ­ക്കാ­ണ് വി­വാ­ദ­ങ്ങള്‍­ക്ക തിരി­കൊ­ളു­ത്തി­യത്. മു­ഖ്യ­മന്ത്രി ത­യ്യാ­റാ­ണെ­ങ്കില്‍ താനും സം­വാ­ദ­ത്തില്‍ പ­ങ്കെ­ടു­ക്കാ­മെ­ന്ന് ഉ­മ്മന്‍ ചാ­ണ്ടി വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. എ­ന്നാല്‍ വി ഡി സ­തീ­ശ­നാ­ണ് സം­വാ­ദ­ത്തി­ന് വ­രു­ന്ന­തെ­ങ്കില്‍ ത­ന്റെ സെ­ക്ര­ട്ട­റി­യെ വി­ടാ­മെന്ന് ഐസ­ക് വ്യ­ക്ത­മാ­ക്കു­ക­യാ­യി­രുന്നു.

We use cookies to give you the best possible experience. Learn more