മലപ്പുറം: ആതവനാട്ടെ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയിലെ ക്ലീനർ മുസ്തഫ (45) മരിച്ചു. മേല്‍മുറി സ്വദേശിയാണ് മുസ്തഫ.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ ലോറി മുങ്ങല്‍ വിദഗ്ധര്‍ ചേര്‍ന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ ലോറിയുടെ ക്യാബിന്‍ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്.

അപകടം നടന്ന് ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുസ്തഫയെ പുറത്തെത്തിക്കുന്നത്. മുസ്തഫയെ കണ്ടെത്താനായി സ്‌കൂബാ ഡൈവേഴ്സും തിരൂരിലെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ലോറിയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഡ്രൈവര്‍ ജാഫര്‍ രക്ഷപ്പെട്ടിരുന്നു.

ചാട്ടത്തിനിടെ പരിക്കേറ്റ ജാഫര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  നാട്ടുകാർ ചേർന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്.

Content Highlight: Lorry accident in Malappuram; Hours of efforts failed, Mustafa dies

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ