| Tuesday, 18th March 2025, 6:04 pm

മത്സരം കളിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷെ...തുറന്ന് പറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ ഇന്റര്‍ മയമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ലയണല്‍ മെസി കാഴ്ചവെച്ചത്. എന്നാല്‍ മത്സര ശേഷം ഫിറ്റ്നസ് പ്രശ്‌നങ്ങള്‍ കാരണം മെസിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടപ്പെട്ട വാര്‍ത്ത ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെയും ഉറുഗ്വയ്ക്ക് എതിരെയുമുള്ള മത്സരത്തില്‍ നിന്നാണ് മെസി പുറത്തായിരിക്കുന്നത്. മാര്‍ച്ച് 21ന് ഉറുഗ്വയുമായും മാര്‍ച്ച് 25ന് ബ്രസീലുമായും ബ്യൂണസ് ഐറിസിലാണ് മത്സരം.

നിര്‍ണായക മത്സരത്തില്‍ മെസിയുടെ അഭാവം കനത്ത തിരിച്ചടിയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയത്. ഇതോടെ തന്റെ വിടവിനെക്കുറിച്ച് സംസാരിക്കുകയാണ് മെസി. യോഗ്യതാ റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ സങ്കടമുണ്ടെന്നും പരിക്ക് കാരണം ഇപ്പോള്‍ വിശ്രമം ആവശ്യമാണെന്നും മെസി പറഞ്ഞു.

‘ഈ രണ്ട് പ്രധാന മത്സരങ്ങളും നഷ്ടമാകുന്നതില്‍ എനിക്ക് വളരെ സങ്കടമാണ്. മത്സരം കളിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷെ ചെറിയ പരിക്ക് കാരണം എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. എല്ലാവരെയും പോലെ അര്‍ജന്റീനയെ ഞാന്‍ ഇവിടെ നിന്ന് പിന്തുണയ്ക്കും,’ ലയണല്‍ മെസി പറഞ്ഞു.

നിലവില്‍ 26 താരങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്.

ഗോള്‍കീപ്പര്‍മാര്‍

എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുല്ലി, വാള്‍ട്ടര്‍ ബെനിറ്റസ്

ഡിഫന്‍ഡര്‍മാര്‍

നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫക്വുണ്ടോമെന്‍ഡിന, നിക്കോളാസ് തഗ്ലിഫിക്കോ

മിഡ്ഫീല്‍ഡര്‍മാര്‍

ലിയാന്‍ഡ്രോ പരേഡെസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എക്സിക്വിയല്‍ പാലാസിയോസ്, അലക്സിസ് മാക് അലിസ്റ്റര്‍, മാക്സിമോ പെറോണ്‍

ഫോര്‍വേഡ്‌സ്

ജിയൂലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ്, സാന്റിയാഗോ കാസ്ട്രോ, ഏഞ്ചല്‍ കൊറിയ

Content Highlight: Lionel Messi Talking About His  Departure In World Cup Qualifier Matches

We use cookies to give you the best possible experience. Learn more