പോകുന്നതിന് മുമ്പ് ഇംഗ്ലീഷ് താരത്തിനെ പി.എസ്.ജിയില്‍ മെസി ശുപാര്‍ശ ചെയ്തിരുന്നു; റിപ്പോര്‍ട്ട്
Sports News
പോകുന്നതിന് മുമ്പ് ഇംഗ്ലീഷ് താരത്തിനെ പി.എസ്.ജിയില്‍ മെസി ശുപാര്‍ശ ചെയ്തിരുന്നു; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th July 2023, 10:28 pm

ഇന്റര്‍ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ് ടോട്ടന്‍ഹാം ഹോട്സ്പര്‍ താരം ഹാരി കെയ്നെ ടീമിലെത്തിക്കാന്‍ ലയണല്‍ മെസി പാരീസ് സെന്റ് ജെര്‍മെയ്നെ (പി.എസ്.ജി) ഉപദേശിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം പി.എസ്.ജിയുമായി കരാറിലൊപ്പിടാന്‍ തയ്യാറാകാതിരുന്ന മെസി ഉടന്‍ തന്നെ മേജര്‍ ലീഗ് സോക്കറിലേക്ക് കൂടുമാറുകയും ചെയ്തു. സൗദി പ്രോ ലീഗ് ഭീമന്‍മാരായ അല്‍ ഹിലാലിന്റെയും ബാഴ്‌സലോണയുടെയും ഓഫര്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു.

2021ല്‍ ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയ മെസി പി.എസ്.ജിയുടെ കൂടെ മൂന്ന് ട്രോഫികള്‍ നേടിയിട്ടുണ്ട്. 75 മത്സരത്തില്‍ നിന്നുമായി 35 അസിസ്റ്റും 32 ഗോളും അദ്ദേഹം ടീമിനായി നേടിയിരുന്നു.

ആര്‍.എം.സി സ്‌പോര്‍ട് ജേണലിസ്റ്റ് തിബൗദ് ലെപ്ലാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പോകുന്നതിന് മുമ്പ് മെസി പി.എസി.ജിയോട് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ പറഞ്ഞിരുന്നു.

ടോട്ടന്‍ഹാം ഹോട്സ്പറില്‍ കരാറിന്റെ അവസാന വര്‍ഷത്തിലെത്തിയ കെയ്ന്‍ ഈ വേനല്‍ക്കാലത്ത് മറ്റൊരിടത്തേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എസ്.ജിക്ക് പുറമെ ബയേണ്‍ മ്യൂണിക്കിനും അദ്ദേഹത്തിനെ നോട്ടമുണ്ടായിരുന്നു.

ഈ മാസം ആദ്യം ബയേണ്‍ 70 മില്യണ്‍ യൂറോയുമായി ടോട്ടന്‍ഹാമിനെ സമീപിച്ചിരുന്നു എന്നാല്‍ കെയ്‌നെ വിട്ടുകൊടുക്കാന്‍ ടോട്ടന്‍ഹാം തയ്യാറായില്ല. ടോട്ടന്‍ഹാമിനായി 435 കളിയില്‍ നിന്നും 280 ഗോളും 64 അസിസ്റ്റും നേടിയിട്ടുണ്ട്.

Content Highlight: lionel Messi Recommended Hary Kane to Psg before leaving to Inter Miami