സ്‌പെയിനിനെ സഹായിക്കാന്‍ മെസിയും ഗ്വാര്‍ഡിയോളയും; കൊവിഡ് 19 പ്രതിരോധത്തിന് 8.25 കോടി രൂപ
COVID-19
സ്‌പെയിനിനെ സഹായിക്കാന്‍ മെസിയും ഗ്വാര്‍ഡിയോളയും; കൊവിഡ് 19 പ്രതിരോധത്തിന് 8.25 കോടി രൂപ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th March 2020, 9:55 am

നൗകാംപ്: അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയും ഒരു മില്യണ്‍ യൂറോ വീതം( 8.25 കോടി രൂപ) കൊവിഡ് 19 പ്രതിരോധത്തിനായി നല്‍കും.

അര്‍ജന്റീനയിലേയും ബാഴ്‌സയിലേയും ആശുപത്രികള്‍ക്കതാണ് മെസി തുക നല്‍കുന്നത്.ബാഴ്‌സയിലെ കൊവിഡ് 19 പ്രതിരോധത്തിന്റെ ക്യാംപെയ്ന്‍ ആരംഭിച്ച ഏഞ്ചല്‍ സോലര്‍ ഡാനിയേല്‍ ഫൗണ്ടേഷനും മെഡിക്കല്‍ കോളേജുകള്‍ക്കുമായാണ് ഗ്വാര്‍ഡിയോള സംഭാവന നല്‍കുന്നത്.

ഗ്വാര്‍ഡിയോള മുന്നോട്ടുവന്നതോടെ ഫൗണ്ടേഷന് മൂന്നുദിവസം കൊണ്ട് 33000 യൂറോയുടെ സഹായമാണ് ലഭിച്ചത്. യൂറോപ്പില്‍ ഇറ്റലിയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ചത് സ്‌പെയിനിനെയാണ്.

42058 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 2991 പേര്‍ മരിച്ചിട്ടുണ്ട്. സ്‌പെയിനിലെ കറ്റാലോണിയയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് 19 ബാധിച്ചിട്ടുള്ളത്.

ലോകത്താകമാനം 422629 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 18895 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

WATCH THIS VIDEO: