| Monday, 17th March 2025, 9:47 pm

മെസിയില്ല... അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം (ഞായര്‍) നടന്ന മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി അറ്റ്‌ലാന്റ യുണൈറ്റഡിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മത്സര ശേഷം ഫിറ്റ്‌നസ് പ്രശ്നങ്ങള്‍ കാരണം മെസിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെയും ഉറുഗ്വയ്ക്ക് എതിരെയുമുള്ള മത്സരത്തില്‍ നിന്നാണ് മെസി പുറത്തായിരിക്കുന്നത്. മാര്‍ച്ച് 21ന് ഉറുഗ്വയുമായും മാര്‍ച്ച് 25ന് ബ്രസീലുമായും ബ്യൂണസ് ഐറിസിലാണ് മത്സരം.

ഇതോടെ നിര്‍ണായക മത്സരത്തില്‍ മെസിയുടെ അഭാവം കനത്ത തിരിച്ചടിയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയത്. യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ സ്‌ക്വാഡില്‍ മെസിയുടെ പേര് ഇല്ലാത്തതില്‍ വലിയ നിരാശയിലാണ് ആരാധകര്‍. നിലവില്‍ 26 താരങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്.

ഗോള്‍കീപ്പര്‍മാര്‍

എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുല്ലി, വാള്‍ട്ടര്‍ ബെനിറ്റസ്

ഡിഫന്‍ഡര്‍മാര്‍

നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്
നിക്കോളാസ് ഒട്ടമെന്‍ഡി, ഫക്വുണ്ടോമെന്‍ഡിന, നിക്കോളാസ് തഗ്ലിഫിക്കോ

മിഡ്ഫീല്‍ഡര്‍മാര്‍

ലിയാന്‍ഡ്രോ പരേഡെസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എക്‌സിക്വിയല്‍ പാലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍

ഫോര്‍വേഡ്സ്

ജിയൂലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചല്‍ കൊറിയ

Content Highlight: Lionel Messi is out of the Argentina national team for the two World Cup qualifying matches against Uruguay and Brazil

We use cookies to give you the best possible experience. Learn more