മേജര്‍ ലീഗ് 2025 ഓള്‍ സ്റ്റാര്‍ റോസ്റ്ററില്‍ ഇടം നേടി ലയണല്‍ മെസി. ഈ സീസണില്‍ ഇന്റര്‍ മയാമിക്കായി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് മെസി ഓള്‍ സ്റ്റാര്‍ റോസ്റ്ററിന്റെ ഭാഗമായത്. മെസിക്ക് പുറമെ ഇന്റര്‍ മയാമിയില്‍ നിന്നും ജോര്‍ഡി ആല്‍ബ മാത്രമാണ് ഈ പട്ടികയുടെ ഭാഗമായത്.
മേജര്‍ ലീഗ് സോക്കറിന്റെ രണ്ട് കോണ്‍ഫറന്‍സുകളില്‍ (ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ്, വെസ്റ്റേണ്‍ കോണ്‍ഫറന്‍സ്) നിന്നുമായി 26 താരങ്ങളാണ് ഓള്‍ സ്റ്റാര്‍ റോസ്റ്ററിന്റെ ഭാഗമായിരിക്കുന്നത്.
ബ്രയാന്‍ വൈറ്റ് (വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സ് എഫ്.സി)
അതേസമയം, ജൂണ്‍ 29ന് നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മെസിയും സംഘവും. തന്റെ മുന്‍ ടീം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായ പി.എസ്.ജിയാണ് എതിരാളികള്‍. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയമാണ് വേദി.