| Saturday, 4th July 2026, 5:00 pm

ഇന്നേവരെ മറ്റൊരുത്തനും നേടാത്ത റെക്കോഡ്; ലോകകപ്പില്‍ മായാജാലം തീര്‍ത്ത് ലിയോ

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ കീഴ്‌പ്പെടുത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡിഫന്റിങ് ചാമ്പ്യന്മാരുടെ വിജയം. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും മെസിപ്പട ജയിക്കുകയായികുന്നു.

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് അര്‍ജന്റൈന്‍ നായകനാണ് 29ാം മിനിട്ടിലാണ് അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ വലകുലുക്കിയത്. ഇതോടെ ഒരു ചരിത്ര നിമിഷത്തിന് കൂടിയാണ് മയാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ മെസിയുടെ ഗോള്‍ പിറന്നതോടെയാണ് അപൂര്‍വ നിമിഷം പിറവിയെടുത്തത്.

ലോകകപ്പ് ചരിത്രത്തില്‍ 20 ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ലോകകപ്പില്‍ മറ്റൊരു താരത്തിനും ഈ നാഴികക്കല്ല് എത്തിപ്പിടിക്കാന്‍ സാധിച്ചില്ലായിരുന്നു.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ ലൗട്ടരോ മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു മെസി അര്‍ജന്റീനക്ക് വേണ്ടി ലീഡ് സ്വന്തമാക്കിയത്. മെസിയുടെ ഗോളില്‍ ആദ്യ പകുതി സ്വന്തമാക്കിയ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്.

പിന്നാലെ അര്‍ജന്റീന ശക്തമായ മുന്നേറ്റങ്ങളുമായി കേപ്പ് വെര്‍ദെയുടെ ബോക്‌സിലെത്തിയെങ്കിലും വോസിന്‍ഹ മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.മെസി

എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീന മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്‌നി ലോപ്‌സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.

പക്ഷെ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ശേഷിക്കുന്ന സമയത്തും ഇരുടീമുകളും ആക്രമണങ്ങളുമായി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു.

Content Highlight: Lionel Messi Create History In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more