എം.എല്‍.എസില്‍ മിന്നും പ്രകടനങ്ങള്‍ തുടര്‍ന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ താരത്തിന്റെ ക്ലബ് ഇന്റര്‍ മയാമി നാഷ്വില്ലിനെ തോല്‍പ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം.
ഈ മത്സരത്തില്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മയാമിക്കായി ഇരു ഗോളുകളും നേടിയത് അര്‍ജന്റൈന്‍ താരമായിരുന്നു. താരത്തിന്റെ ആദ്യ ഗോള്‍ നാഷ്വില്ലയുടെ വല കുലുക്കിയത് ഒന്നാം പകുതിയുടെ 17ാം മിനിറ്റിലായിരുന്നു. ഒരു ഉഗ്രന്‍ ഫ്രീക്രിക്കിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍.
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും മെസിയ്ക്ക് സ്വന്തമാക്കാനായി. തുടര്‍ച്ചയായ മത്സരങ്ങളില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമായിരിക്കുകയാണ് മെസി. അഞ്ച് മത്സരങ്ങളിലാണ് താരം രണ്ടില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. എം.എല്‍.എസ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു താരം തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ സ്‌കോര്‍ ചെയുന്നത്.
ഈ ഗോളോടെ ലീഗിലെ തന്റെ ഗോള്‍ നേട്ടം 16ആയി ഉയര്‍ത്താനും മെസിക്ക് സാധിച്ചു. മെസിയുടെ കരുത്തില്‍ മയാമിക്കും തങ്ങളുടെ വിന്നിങ് സ്ട്രീക്ക് കൂട്ടാനായി. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലാണ് മെസിയുടെ സംഘം.
അതേസമയം, മെസിയും ഇന്റര്‍ മയാമിയും കളത്തിലിറങ്ങുക അടുത്ത ജൂലൈ 17നാണ്. ടി.ക്യു.എല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സിന്‍സിനാറ്റിയാണ് എതിരാളികള്‍.
Content Highlight: Lionel Messi became the first player to score two or more goal in five consecutive matches in MLS history