ജയപ്രകാശ് രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് കാതല്‍ എന്‍ബതു പൊതു ഉടമൈ. വിനീതും രോഹിണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ലിജോമോള്‍ ജോസ്, അനുഷ പ്രഭു, കലേഷ്, ദീപ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന ചിത്രത്തില്‍ ലെസ്ബിയന്‍ കഥാപാത്രത്തെ ലിജോമോള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ആ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍ ജോസ്. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖം ചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തതെന്ന് ലിജോമോള്‍ പറയുന്നു.
ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലിജോമോള്‍ പറഞ്ഞു. എല്‍ജിബിടിക്കാരുടെ ജീവിതം തുറന്നുകാണിക്കുന്ന ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന തമിഴ് ചിത്രത്തിലെ ലെസ്ബിയന്‍ പെണ്‍കുട്ടി എന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായി. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖം ചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തത്.
ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അവരുടെ ജീവിതം തുറന്നു കാണിക്കുന്ന ആ ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നു കരുതുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.
Content Highlight: Lijomol Jose Talks About Kaadhal Enbadhu Podhu Udamai Movie