മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ലിജോമോള്‍ ജോസ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ ലിജോമോള്‍ക്ക് സാധിച്ചിരുന്നു. തമിഴില്‍ നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സെങ്കണി. ജയ് ഭീം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്.
സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. 2021ല്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടാന്‍ ലിജോമോള്‍ക്ക് സാധിച്ചിരുന്നു.
ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. സിനിമയില്‍ ലിജോമോളുടെ പെയറായി എത്തിയത് മണികണ്ഠന്‍ ആയിരുന്നു. ഇപ്പോള്‍ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍ ജോസ്.
‘ജയ് ഭീം എന്ന സിനിമയുടെ സംവിധായകന്‍ ജ്ഞാനവേല്‍ സാര്‍ എന്റെ കരിയറിലെ സുപ്രധാന റോളുള്ള ആളാണ്. അതുപോലെ എന്റെ പെയറായി വന്ന മണികണ്ഠനും. രണ്ടുപേരും ഞാനുമായി വളരെ ക്ലോസായ ആളുകളാണ്. സിനിമക്കാരാണ് എന്ന നിലയില്‍ അല്ല ഞാന്‍ അവരെ കാണുന്നത്. എന്റെ ഫാമിലി തന്നെയാണ്.
ഞാന്‍ അതിനുമുമ്പ് ഒരു സിനിമയ്ക്ക് വേണ്ടിയും ഇത്ര സമയം ചെലവഴിച്ചിട്ടില്ല. ഒരു ടീമിന്റെ കൂടെയും ഞാന്‍ ഇത്ര സമയം ചെലവഴിച്ചിട്ടില്ല. അതുകൊണ്ടാകും അവരോട് എനിക്ക് ഒരു ഫാമിലിയാണെന്ന് തോന്നല്‍ വന്നത്. പിന്നെ ഷൂട്ടിന് മുമ്പ് ഞങ്ങള്‍ക്ക് ഒരു മാസത്തെ ട്രെയിനിങ് ഉണ്ടായിരുന്നു.
ആ കഥാപാത്രങ്ങളാകുക എന്നത് വലിയ ടാസ്‌ക്കാണല്ലോ. കാരണം എനിക്ക് ഒട്ടും അറിയാത്ത ജോഗ്രഫിയും ആളുകളും ഭാഷയും ആയിരുന്നു അതില്‍. ആ കഥാപാത്രത്തിലേക്ക് ഞാന്‍ എത്തുകയെന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു.
എന്റെ ആരോ തന്നെയാണ് അയാള്‍ എന്ന തോന്നല്‍ വന്നിരുന്നു. ആദ്യം മണികണ്ഠനണ്ണന്റെ സീനുകളെല്ലാം എടുത്ത ശേഷമാണ് സൂര്യ സാറിനൊപ്പമുള്ള സീന്‍ എടുക്കാന്‍ പോകുന്നത്. ആ സമയം ആയപ്പോഴേക്കും എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ അന്ന് മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് മെസേജ് ഇട്ടിരുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.
Content Highlight: Lijomol Jose Talks About Actor Manikandan