"ഞങ്ങളെകൊണ്ട് കാശ് അടക്കാന്‍ പറ്റില്ല; അവര്‍ ബോട്ട് പിടിച്ചെടുത്തോട്ടെ": വള്ളങ്ങളുടെ ലൈസന്‍സ്ഫീസ് പത്തിരട്ടിയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യതൊഴിലാളികള്‍
അനുശ്രീ

കടല്‍ക്ഷോഭവും ട്രോളിംഗ് നിരോധനവും അടിക്കടി മത്സ്യതൊഴിലാളികളെ ദുരിതത്തിലാഴ്ത്തുമ്പോള്‍ വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് ഇരട്ടിയാക്കി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷണം. ഇരുപത് മീറ്ററിന് മുകളിലുള്ള വള്ളങ്ങളുടെ ലൈസന്‍സ്ഫീസ് 2018 ല്‍ 5000 രൂപയാണെങ്കില്‍ ഇത് പത്ത് ഇരിട്ടിയാക്കി 52500രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. 15 മീറ്ററിന് താഴെ ഉള്ള വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 200 ല്‍ നിന്ന് 2100 രൂപയായും

മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ലൈസന്‍സ് ഫീസ് വര്‍ധനയാണ് മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ പുതുക്കിയ ഫീസ് അടച്ച് മത്സ്യബന്ധനം നടത്താന്‍ നിര്‍വ്വാഹമില്ലെന്ന നിലപാടിലാണ് മത്സ്യതൊഴിലാളികള്‍.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ