| Friday, 17th January 2025, 2:48 pm

ആ മമ്മൂട്ടി ചിത്രത്തിന്റെ സമയത്ത് ഭയം കാരണം മാറിനിന്നു; മറ്റുള്ളവരുടെ സമയം കളയുകയാണോ എന്ന തോന്നല്‍: ലിയോണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012 മുതല്‍ 2015 വരെയുള്ള കാലം സിനിമാ കരിയറായിട്ടേ താന്‍ കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് നടി ലിയോണ ലിഷോയ്. ആ കാലഘട്ടം താന്‍ കരിയറില്‍ നിന്ന് ഡിലീറ്റ് ചെയ്ത് കളഞ്ഞുവെന്നും നടി പറയുന്നു. അക്കാലത്ത് താന്‍ ഒട്ടും സീരിയസല്ലായിരുന്നെന്നും ആരോടും മിണ്ടില്ലായിരുന്നെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.

ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ മറ്റുള്ളവരുടെ സമയം കളയുകയാണോയെന്ന് സ്വയം തോന്നാറുണ്ടെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിയോണ ലിഷോയ്.

മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമലയില്‍ അഭിനയിച്ചപ്പോഴും ഭയം കാരണം മാറിനിന്നെന്നും ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമ ചെയ്തപ്പോഴാണ് തനിക്ക് ആത്മ വിശ്വാസം വന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വയം പരുവപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ലിയോണ പറഞ്ഞു.

‘2012ല്‍ അഭിനയിച്ച കലികാലം ആണ് എന്റെ ആദ്യ സിനിമ. അതിന് മുമ്പ് കുറച്ച് പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ 2012 മുതല്‍ 2015 വരെയുള്ള കാലം സിനിമാ കരിയര്‍ ആയിട്ടേ ഞാന്‍ കണക്കാക്കിയിട്ടില്ല. ആ കാലഘട്ടം ഞാന്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞു.

കാരണം അക്കാലത്ത് ഞാന്‍ ഒട്ടും സീരിയസല്ലായിരുന്നു. ആരോടും മിണ്ടില്ലായിരുന്നു. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് തന്നെ തോന്നിയ ഒരു കാര്യമുണ്ട്. അതായത് ഞാന്‍ മറ്റുള്ളവരുടെ സമയം കളയുകയാണോയെന്ന്.

അതുകൊണ്ട് തന്നെ മമ്മൂക്കയുടെ കൂടെ ജവാന്‍ ഓഫ് വെള്ളിമലയില്‍ അഭിനയിച്ചപ്പോഴും ഭയം കാരണം മാറിനിന്നു. എന്നാല്‍ ഇപ്പോഴത്തെ ലിയോണ അങ്ങനെയല്ല. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമ ചെയ്തപ്പോഴാണ് എനിക്ക് ആത്മ വിശ്വാസം വന്നത്. ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെ പരുവപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്,’ ലിയോണ ലിഷോയ് പറഞ്ഞു.

Content Highlight: Leona Lishoy Talks About Her Career And Mammootty’s Jawan Of Vellimala

Latest Stories

We use cookies to give you the best possible experience. Learn more