ഫുട്‌ബോള്‍ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം അപ്പോഴും അറ്റംകാണാതെ പോകുകയാണ്.
നിലവില്‍ 917 ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേട്ടവുമായി റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല.
മെസി, റൊണാള്‍ഡോ എന്നിവര്‍ക്ക് ശേഷം ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേസ് ഉള്ള താരമാണ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. നിലവില്‍ താരം പരിക്കിന്റെ പിടിയിലാണ്. അല്‍ ഹിലാല്‍ ക്ലബ്ബില്‍ തുടരുന്ന താരത്തിന് ഏറെ മത്സരങ്ങള്‍ പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ഈ വര്‍ഷത്തെ ട്രാന്‍ഫസര്‍ വിന്‍ഡോയില്‍ ഇന്റര്‍ മിയാമിയിലേക്ക് നെയ്മകര്‍ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ മെസിയും നെയ്മറും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് പറയുകയാണ് മുന്‍ അര്‍ജന്റൈന്‍ താരമായ ലിയാന്‍ഡ്രോ പരേഡസ്.
leandro paredes
ലിയാന്‍ഡ്രോ പരേഡസ് പറഞ്ഞത്
‘നെയ്മര്‍ മികച്ച കളിക്കാരന്‍ തന്നെയാണ്. എന്റെ അഭിപ്രായത്തില്‍ നെയ്മര്‍ മെസിയെക്കാള്‍ ഒരു പടി മാത്രമാണ് താഴെ. നെയ്മര്‍ എതിരാളികളെ പറ്റിച്ച് കളിക്കുന്നത് കാണാം. എന്നാല്‍ നെയ്മര്‍ ഗൗരവമായി കളിച്ചാല്‍ പിന്നെ തടയാന്‍ ആരെകൊണ്ടും സാധിക്കില്ല,’ ലിയാന്‍ഡ്രോ പരേഡസ് പറഞ്ഞു.