മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സാധ്യാതാ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റ പേരില്‍ എത്താനാകാതെ മുസ്‌ലിം ലീഗ് കിതയ്ക്കുന്നു. സാധ്യതാ പട്ടികയില്‍ പറയുന്ന 27 മണ്ഡലങ്ങളില്‍ 16 സീറ്റുകളിലും ഒന്നിലേറെ സ്ഥാാനാര്‍ത്ഥികളെയാണ് പരിഗണിച്ചിരിക്കുന്നത്. ഒരേ സ്ഥാനാര്‍ത്ഥികളെ തന്നെ ഒന്നിലേറെ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചിരിക്കുന്നതായും പട്ടികയില്‍ കാണാം.
അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂര്‍, കോഴിക്കോട് സൗത്ത്, തിരൂര്‍, താനൂര്‍ തുടങ്ങിയ സീറ്റുകളിലെല്ലാം ഒന്നിലേറെ സ്ഥാനാര്‍ത്ഥികളാണ് അന്തിമ പരിഗണനയിലുള്ളത്. ഫാത്തിമ തഹ്‌ലിയ, ഷിബു മീരാന്‍, ടി.പി അഷ്‌റഫ് അലി, പി.കെ. ഫിറോസ് തുടങ്ങിയവരെ ഒന്നിലേറെ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുണ്ട്.
അഴീക്കോടും കോഴിക്കോട് സൗത്തിലുമായാണ് ഫാത്തിമ തഹ്‌ലിയക്കായുള്ള ചര്‍ച്ച നടക്കുന്നത്. കോഴിക്കോടും മലപ്പുറം ജില്ലയിലുമായി മൂന്നോളം മണ്ഡലങ്ങളില്‍ പി.കെ. ഫിറോസിന് അവസരം നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മലപ്പുറം, മഞ്ചേരി, ഏറനാട് തുടങ്ങിയ ലീഗിന്റെ സിറ്റിങ് സീറ്റുകളിലേക്കാണ് ടി.പി. അഷ്‌റഫ് അലിയെ പരിഗണിക്കുന്നത്.
മണ്ഡല തല സര്‍വേകളും പാര്‍ട്ടി ഘടകങ്ങളുടെയും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയതെന്നാണ് ലീഗിന്റെ വിശദീകരണം. പാര്‍ട്ടി നേതൃത്വം വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതായാണ് സൂചന. സിറ്റിങ് എം.എല്‍.എമാര്‍ ഉള്ള മണ്ഡലങ്ങളില്‍ അവര്‍ക്കുതന്നെ വീണ്ടും മത്സരിക്കാന്‍ സീറ്റ് വിട്ടുനല്‍കാനാണ് സാധ്യതയെന്നും ലീഗ് സൂചന നല്‍കി.
ഒന്നിലധികം സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ ജയ സാധ്യതയാണ് പരിഗണിക്കുന്നതെന്നും അവസാനഘട്ടത്തിലാണ് നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയെന്നും ലീഗ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവമ്പാടിയും പട്ടാമ്പിയും, കോങ്ങാടും ബാലുശ്ശേരിയും തമ്മില്‍ സീറ്റ് വെച്ചുമാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.
ലീഗിന്റെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാനായി മലപ്പുറത്ത് നിന്ന് വിജയ സാധ്യതയുള്ള സീറ്റില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥിക്ക് ടിക്കറ്റ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്ന പേരുകള്‍:
1. മഞ്ചേശ്വരം
* എ.കെ.എം. അഷ്റഫ്
2. കാസര്‍ഗോഡ്
* കെ.എം. ഷാജി
* കല്ലട്ര മാഹിന്‍ ഹാജി
3. അഴീക്കോട്
* അബ്ദുല്‍ കരീം ചേലേരി
* ഫാത്തിമ തഹ്ലിയ
4. കൂത്തുപറമ്പ്
* ജയന്തി രാജന്‍
* ഫൈസല്‍ ബാബു
* സി.കെ. മുഹമ്മദലി
5. കുറ്റ്യാടി
* പാറക്കല്‍ അബ്ദുള്ള
6. കോഴിക്കോട് സൗത്ത്
* എം.കെ. മുനീര്‍
* ഫാത്തിമ തഹ്ലിയ
7. പേരാമ്പ്ര
* ടി.ടി. ഇസ്മായില്‍
8. കൊടുവള്ളി
* പി.കെ. ഫിറോസ്
* വി.എം. ഉമ്മര്‍ മാസ്റ്റര്‍
* റസാഖ് മാസ്റ്റര്‍
9. കുന്ദമംഗലം
* പി.കെ. ഫിറോസ്
* പി.കെ. ഷറഫുദ്ദീന്‍
10. തിരുവമ്പാടി / പട്ടാമ്പി (സീറ്റ് മാറ്റത്തിന് സാധ്യത)
* സി. കെ. കാസിം
പട്ടാമ്പി
* എം. എ. സമദ്
11. ബാലുശ്ശേരി / കോങ്ങാട് (സീറ്റ് മാറ്റത്തിന് സാധ്യത)
* അഡ്വ. സ്മിജി
* യു.സി. രാമന്‍
12. മലപ്പുറം
* പി.എം.എ. സലാം
* ടി.പി. അഷ്‌റഫലി
13. മഞ്ചേരി
* എം. റഹ്‌മത്തുള്ള
* ടി.പി. അഷ്‌റഫലി
14. പെരിന്തല്‍മണ്ണ
* നജീബ് കാന്തപുരം
15. വേങ്ങര
* പി.കെ. കുഞ്ഞാലിക്കുട്ടി
16. വള്ളിക്കുന്ന്
* വി.പി. ഹമീദ് മാസ്റ്റര്‍
* പി.കെ. ഫിറോസ്
17. കോട്ടക്കല്‍
* ആബിദ് ഹുസൈന്‍ തങ്ങള്‍
18. തിരൂര്‍
* ഷിബു മീരാന്‍
* വെട്ടം ആലിക്കോയ
* കുറുക്കോളി മൊയ്തീന്‍
19. താനൂര്‍
* സി.പി ബാവഹാജി
* ഷിബു മീരാന്‍
* മുത്തുക്കോയ തങ്ങള്‍
* അന്‍വര്‍ നഹ
20. തിരൂരങ്ങാടി
* പി.എം.എ. സലാം
* സുഹറ മമ്പാട്
* പി.കെ. ഫിറോസ്
21. കൊണ്ടോട്ടി
* പി.എം.എ. ഷമീര്‍
* പി.കെ. ബഷീര്‍
22. ഏറനാട്
* പി.കെ. ബഷീര്‍
* ടി.പി. അഷറഫ് അലി
* സുഹറ മമ്പാട്
23. മങ്കട
* മഞ്ഞളാംകുഴി അലി
24. മണ്ണാര്‍ക്കാട്
* എന്‍. ഷംസുദ്ദീന്‍
25. ഗുരുവായൂര്‍
* സി.എച്ച്. റഷീദ്
* പി.എം. സാദിഖലി
* ഷിബു മീരാന്‍
26. കളമശ്ശേരി
* വി. ഇ. അബ്ദുല്‍ ഗഫൂര്‍
27. പുനലൂര്‍ / ചടയമംഗലം
* സുല്‍ഫീക്കര്‍ സലാം
Content Highlight: League fails to field a single candidate in all 16 seats; Here is the list of possible candidates