2025 വനിതാ ലോകകപ്പിന്റെ കലാശപ്പോരില്‍ 52 റണ്‍സിനായിരുന്നു ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 298 റണ്‍സെടുത്തിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് വനിതകള്‍ 246 റണ്‍സില്‍ തകരുകയായിരുന്നു. ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.
ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ് ക്യാപ്റ്റനും ഓപ്പണറുമായ ലോറ വോള്‍വാര്‍ട്ടിനെ ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല. ഫൈനലില്‍ ലോറ 98 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് പുറത്തായത്. 103.6 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ സ്‌കോറിങ്.
മാത്രമല്ല സെഞ്ച്വറി നേട്ടത്തിന് പുറമെ ലോറ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാകാനും ലോറയ്ക്ക് കഴിഞ്ഞു. ഈ ലിസ്റ്റില്‍ ഒരു ഇന്ത്യക്കാരിക്ക് പോലും ഇതുവരെ ഇടം നേടാന്‍ സാധിച്ചിട്ടില്ല.
ലോറ വോള്‍വാര്‍ട്ട് – സൗത്ത് ആഫ്രിക്ക – 101 – ഇന്ത്യ – 2025
ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍ ടീമുകള്‍ക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ലോറ തന്നെയായിരുന്നു റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും. ടൂര്‍ണമെന്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 71.37 ശരാശരിയിലും 98.78 സ്‌ട്രൈക്ക് റേറ്റിലും 571 റണ്‍സാണ് ലോറ നേടിയത്. സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും ലോറ സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ലോകകപ്പ് ചിരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ മറികടന്നാണ് ലോറ ഈ നേട്ടത്തിലെത്തിയത്. 24 മത്സരങ്ങളില്‍ നിന്ന് 63.23 ശരാശരിയിലും 82.48 സ്‌ട്രൈക്ക് റേറ്റിലും 1328 റണ്‍സാണ് താരം നേടിയത്.
Content Highlight: Laura Wolvaardt Ind Great Record Achievement In women’s World Cup Final