| Saturday, 26th July 2025, 10:06 pm

കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍ പൊട്ടിയതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. പുനരധിവാസമേഖലയിലെ 11,13 ബ്ലോക്കുകളിലെ 50 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

വെള്ളം കയറിയതിനെത്തുടര്‍ന്ന് 100 ഓളം പേരെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരുടെ സംയോജിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചത്.

ആറളം വനത്തില്‍ ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ വെള്ളം കയറിയതെന്നാണ് നിഗമനം.

ഇതിന് പുറമെ അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, മുണ്ടയാം പറമ്പ് മേഖലയിലും പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് പ്രദേശത്ത് വെള്ളം ഉയരാന്‍ തുടങ്ങിയത്.

Content Highlight: Landslide suspected in Aralam forest, Kannur

We use cookies to give you the best possible experience. Learn more