| Sunday, 20th September 2026, 5:48 pm

ഇടുക്കി കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചല്‍; രണ്ട് മരണം

അഞ്ജു ചന്ദ്രന്‍

ഇടുക്കി: ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചലില്‍ രണ്ട് മരണം. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരണപ്പെട്ടത്.

ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് പ്രഥമിക വിവരം.

മരണപ്പെട്ട ബാലകൃഷ്ണന്റെ ഭാര്യയും മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രയിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

വട്ടവടയിലെ ഉള്‍ഗ്രാമമാണ് കൊട്ടക്കമ്പൂര്‍. ദേവികുളത്തു നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും പ്രാഥമികമായ രക്ഷാപ്രവര്‍ത്തനം അവിടുത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Landslide in Kottakamboor, Idukki; two dead.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more