കാടിനും റബ്ബര്‍ തോട്ടത്തിനും ഇടയില്‍ പകുത്തുപോയ കവളപ്പാറ; ദുരന്തം ഉത്ഭവിച്ചത് ഇവിടെ നിന്ന്‌
ഹരിമോഹന്‍
ചരിത്രത്തിലൊരിക്കലും കവളപ്പാറ ഇങ്ങനെയൊരു ദുരന്തത്തെ നേരിട്ടിട്ടുണ്ടാവില്ല. പ്രകൃതി ഒന്ന് ക്ഷോഭിച്ചപ്പോഴുണ്ടായ ദുരന്തത്തിലാണോ 59 പേരുടെ ജീവന്‍ മണ്ണിനടിയിലായത് എന്ന് അന്വേഷിച്ച്, കവളപ്പാറയിലെ മുത്തപ്പന്‍കുന്ന് കയറിയപ്പോഴാണ്, ഉരുള്‍പൊട്ടിയ മലയുടെ ഭാഗം എന്തായിരുന്നുവെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സാധിച്ചത്.
പ്രകൃതിയെ പഴിചൊല്ലി മനുഷ്യനിര്‍മിതമായ ഒരു ദുരന്തത്തെ മനപ്പൂര്‍വം മറന്നുകളയുന്നത് അങ്ങേയറ്റം അപകടകരമാണ്. കുന്ന് കൈയ്യേറി പരിസ്ഥിതിലോല മേഖലകളെ വെല്ലുവിളിക്കുന്നത് തുടര്‍ന്നുമുണ്ടായാല്‍, ദുരന്തശേഷം എത്ര വിലപിച്ചിട്ടും കണ്ണീരൊഴുക്കിയിട്ടും കാര്യമില്ല.
ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍