ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരന്‍, അദ്ദേഹവുമായി താരതമ്യം ചെയ്യരുത്: ലാമിന്‍ യമാല്‍
Sports News
ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരന്‍, അദ്ദേഹവുമായി താരതമ്യം ചെയ്യരുത്: ലാമിന്‍ യമാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd May 2025, 4:44 pm

യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം (മെയ് ഒന്ന്) നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനും ബാഴ്സലോണയ്ക്കും സമനില. മത്സരത്തില്‍ 3-3 ആയിരുന്നു ഇരുവരുടെയും സ്‌കോര്‍. മത്സരത്തിലെ ഒന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മിലാന്റെ മാര്‍കസ് തുരം ബാഴ്സക്കെതിരെ ആദ്യ ഗോള്‍ നേടിയാണ് തുടക്കം കുറിച്ചത്.

മത്സരത്തില്‍ ബാഴ്‌സയുടെ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ 24ാം മിനിട്ടില്‍ ഗോള്‍ നേടിയിരുന്നു.
തന്റെ 100ാം മത്സരത്തിന് ഇറങ്ങിമിന്നും ഫോം നേടാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍ സൂപ്പര്‍ താരമായ ലയണല്‍ മെസിയെ താനുമായി താരതമ്യപ്പെടുത്തുന്നതില്‍ പ്രതികരിക്കുകയാണ് ലാമിന്‍. താന്‍ തന്നെ ആരുമായി താരതമ്യം ചെയ്യാറില്ലെന്നും മെസിയുമായും അങ്ങനെ തന്നെയാണെന്നും യമാല്‍ പറഞ്ഞു.

ദിവസവും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും അപ്പോള്‍ മെസിയുമായുള്ള ഈ താരതമ്യം അര്‍ത്ഥവത്താണെന്ന് താന്‍ കരുതുന്നില്ലെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാമിന്‍ യമാല്‍.

‘ഞാന്‍ എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യാറില്ല, കാരണം ഞാന്‍ എന്നെ ആരുമായും താരതമ്യം ചെയ്യാറില്ല, മെസിയുമായി പോലും. ഞങ്ങള്‍ എല്ലാ ദിവസവും സ്വയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അടുത്ത ദിവസം മികച്ചവരാകുന്നതിനെക്കുറിച്ചുമാണ് ചിന്തിക്കുന്നത്.

അപ്പോള്‍ മെസിയുമായുള്ള ഈ താരതമ്യം അര്‍ത്ഥവത്താണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ എന്റെ കളി സ്വദിക്കുകയും മികവ് പുവര്‍ത്താനും ശ്രമിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ തീര്‍ച്ചയായും ആരാധിക്കുന്നു. പക്ഷേ ഞാന്‍ എന്നെത്തന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യില്ല,’ യമാല്‍ പറഞ്ഞു.

Content Highlight: Lamine Yamal Talking About Lionel Messi