ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ലാലി ജെയിംസിന്റെ പ്രതികരണത്തില്‍ അന്വേഷണം നടത്തി കെ.പി.സി.സിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
അതേസമയം മേയര്‍ തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ചില്ലെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി നിജി ജസ്റ്റിന് തന്നെയാണ് ലാലി ജെയിംസ് വോട്ട് ചെയ്തത്.
എന്നാല്‍ ലാലി ജെയിംസിനുള്ള മറുപടി പാര്‍ട്ടി നല്‍കുമെന്നായിരുന്നു നിജി ജസ്റ്റിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. തൃശൂര്‍ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും നിജി പറഞ്ഞിരുന്നു.
നാല് തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ലാലി ജെയിംസ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലിയെ മേയറാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആകുകയായിരുന്നു. അതേസമയം എ.ഐ.സി.സിയുടെ പിന്തുണ നിജി ജസ്റ്റിനുമായിരുന്നു.
56 അംഗ തൃശൂര്‍ കോര്‍പ്പറേഷനില്‍ 33 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് അധികാരത്തില്‍ എത്തിയത്. എല്‍.ഡി.എഫ് 11 സീറ്റുകളിലും എന്‍.ഡി.എ സീറ്റിലും വിജയിച്ചു. മറ്റുള്ളവര്‍ നാല് സീറ്റിലും വിജയിച്ചു.
Content Highlight: Lali James suspended for remark that Congress sold mayor’s post for money