| Saturday, 17th May 2025, 2:24 pm

തുടരും: അടുത്ത മാസം ചെയ്യാമോ എന്ന് ലാലേട്ടൻ, തരുണിനോട് പോലും ചോദിക്കാതെ ചെയ്യാമെന്നാണ് പറഞ്ഞത്: രജപുത്ര രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാരംഗത്ത് 35 വർഷത്തോളമായി നിലനിൽക്കുന്ന നിർമാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് രജപുത്ര. എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥൻ. മോഹൻലാലിനെ വെച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ തുടരും ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.

തുടരും എന്ന ചിത്രത്തിൻ്റെ കഥ പറഞ്ഞപ്പോൾ തന്നോട് അടുത്ത മാസം ചെയ്യാമോ എന്നാണ് മോഹൻലാൽ ചോദിച്ചതെന്നും തരുണിനോട് ചോദിക്കാതെ താൻ ഓക്കെ പറഞ്ഞെന്നും രഞ്ജിത്ത് പറയുന്നു.

തരുണിനോട് പറഞ്ഞപ്പോൾ ചേട്ടാ ഇതെങ്ങനെ എന്ന് ചോദിച്ചുവെന്നും ‘ശരിയാക്കാമെന്ന്’ താനും പറഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘കഥ കേട്ടപ്പോള്‍ ചേട്ടന് ഭയങ്കര സന്തോഷമായി. അവിടുന്ന് എന്നെ മാറ്റിനിര്‍ത്തി പറയുകയാണ് ‘ഫുള്‍ സംഭവങ്ങളുണ്ട് ഇതിനകത്ത്. ഒരു കാര്യവും കറക്ട് ചെയ്യാന്‍ ഇല്ല. ചെറിയ മിനുക്ക് പണികള്‍ അല്ലേ ഉള്ളു. ഞാന്‍ അടുത്ത മാസം ഫ്രീ ആണ്’ എന്ന്. ഇത് മാര്‍ച്ചിലാണ് പറയുന്നത്. ഏപ്രില്‍ മുതല്‍ ചെയ്യാന്‍ പറ്റുമോ എന്ന് എന്നോട് ചോദിക്കുകയാണ്.

അപ്പോള്‍ താന്‍ തരുണിനോടും ചോദിച്ചില്ല ആരോടും ചോദിച്ചില്ല. ഞാന്‍ അപ്പോള്‍ തന്നെ ‘പിന്നെന്താ’ എന്ന് പറഞ്ഞു. അതില്‍ വലിയൊരു റിസ്‌ക് ഉണ്ട്. ലൊക്കേഷന്‍ കണ്ടിട്ടില്ല. കാസ്റ്റ് ചെയ്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. ഒരു കാര്യവും ചെയ്യാതെ ഒരു മാസത്തില്‍ ചെയ്യാമെന്ന് പറഞ്ഞു.

ഇത് നടക്കും അല്ലെങ്കില്‍ നടത്താം എന്നുള്ള വിശ്വാസം ഉള്ളതുകൊണ്ടായിരിക്കും ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞത്. പിന്നെയാണ് തരുണിനോട് പറഞ്ഞത്. അപ്പോള്‍ തരുണ്‍ ഞെട്ടിപ്പോയി. ‘ചേട്ടാ ഇതെങ്ങനെ’ എന്നാണ് തരുണ്‍ ചോദിച്ചത്. ‘ശരിയാക്കാമെന്ന്’ ഞാനും പറഞ്ഞു,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Lalettan asked will do this movie in next month, I replied without even asking to tharun

We use cookies to give you the best possible experience. Learn more