| Sunday, 27th April 2025, 4:02 pm

ആ സിനിമയില്‍ അഭിനയിക്കാന്‍ സിദ്ദിഖിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, ശരിക്കും പെട്ടുപോയതാണ്: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയവരാണ് സിദ്ദഖും ലാലും. കലാഭവനിലൂടെ ആരംഭിച്ച സൗഹൃദം ഇരുവരും സിനിമയിലും തുടര്‍ന്നുപോന്നു. ഫാസിലിന്റെ സഹായികളായി പ്രവര്‍ത്തിച്ച ഇരുവരും റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകരായി. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ ഇരുവരും പിന്നീട് പിരിയുകയും ചെയ്തു. പിരിഞ്ഞതിന് ശേഷവും രണ്ട് പേരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നുകൊണ്ടേയിരുന്നു.

സിദ്ദിഖ് നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഇടയുണ്ടായ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ലാല്‍.

സിദ്ദിഖിനും തനിക്കും ഒന്നും അന്ന് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ലെന്നും സിദ്ദിഖ് അന്ന് സിനിമയില്‍ അഭിനയിച്ച് പെട്ടുപോയതാണെന്നും ലാല്‍ പറയുന്നു. നോക്കെത്താ ദൂരത്തു കണ്ണുംനട്ട് എന്ന സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ ഇരുന്നത് മറ്റൊരാള്‍ ആണെന്നും അത് ശെരിയാകതെ വന്നപ്പോള്‍ സിദ്ധിഖിനോട് ചെയ്യാന്‍ പറയുകയായിരുന്നെന്നും ലാല്‍ പറഞ്ഞു. താന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നെന്നും അങ്ങനെ സിദ്ദിഖ് പെട്ടുപ്പോയതാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍

‘സിദ്ദിഖിന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. സിദ്ദിഖ് ശെരിക്കും പെട്ടുപോയതാണ്. അന്ന് ആ സീന് ചെയ്യാനിരുന്നത് മറ്റൊരാള്‍ ആയിരുന്നു. ഞങ്ങളുടെ ഒരു സിനിമയില്‍ അവന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആ സീന്‍ അവന്‍ ചെയ്തപ്പോള്‍ ശരിയായില്ല. കാലത്ത് റോഡില്‍ പോയി ഷൂട്ട് ചെയ്യേണ്ടത് കൊണ്ട് നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ആ സീന്‍ ആരെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ അപ്പോള്‍ ഉണ്ടായിരുന്നില്ല അങ്ങനെ അത് സിദ്ദിഖിന്റെ തലയില്‍ വന്നു സിദ്ധിഖ് പെട്ടു പോയതാണ്. എനിക്കും സിദ്ദിഖിനും അന്ന് അഭിനയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല, കാരണം അന്നത്തെ കാലത്ത് നമ്മളുടെ രൂപത്തിന് പ്രാധാന്യമുണ്ട്. ഇന്നത്തെ പോലെയല്ല,’ സിദ്ദിഖ് പറയുന്നു.

Content Highlight: Lal talking about the incident that led to him getting to act in the film Siddique Nokkatha Doorath Kannum nattu.

Latest Stories

We use cookies to give you the best possible experience. Learn more