മമ്മൂക്കയും ശ്രീനിയേട്ടനുമാണ് എന്നെ ഇൻഫ്ലുവെൻസ് ചെയ്തത്; മനസിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്: ലാൽജോസ്
Malayalam Cinema
മമ്മൂക്കയും ശ്രീനിയേട്ടനുമാണ് എന്നെ ഇൻഫ്ലുവെൻസ് ചെയ്തത്; മനസിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്: ലാൽജോസ്
നന്ദന എം.സി
Sunday, 8th March 2026, 8:21 am

മലയാളികളുടെ മനസിൽ എക്കാലത്തും നിലനിൽക്കുന്ന കുറച്ച് പേരുകളുണ്ട്. അവയിൽ പ്രധാനപ്പെട്ട രണ്ടു പേരാണ് മമ്മൂട്ടിയും ശ്രീനിവാസനും. മലയാള സിനിമയെ അതിന്റെ നെറുകയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച രണ്ട് വ്യക്തികളാണ് ഇവർ.

ഒരു നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങാതെ സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസൻ. അതുപോലെ തന്നെ തന്റെ അഭിനയമികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ഇന്നും മലയാള സിനിമയിൽ സജീവമായി നിലനിൽക്കുന്ന താരമാണ് മമ്മൂട്ടി.

ഇരുവരും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായി മമ്മൂട്ടിയും ശ്രീനിവാസനും വിലയിരുത്തപ്പെടുന്നു. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

മമ്മൂട്ടി, ശ്രീനിവാസൻ, Photo: YouTube/ Screengrab

ഇപ്പോഴിതാ സംവിധായകൻ ലാൽജോസ് ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയും ശ്രീനിയേട്ടനുമാണ് തന്നെ ഏറ്റവും കൂടുതൽ ഇൻഫ്ലുവെൻസ് ചെയ്ത രണ്ട് സിനിമാക്കാർ എന്നാണ് അദ്ദേഹം പറയുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇൻഫ്ലുവെൻസ് ചെയ്ത രണ്ട് സിനിമാക്കാർ ഒന്ന് മമ്മൂക്കയും ഒന്ന് ശ്രീനിയേട്ടനുമാണ്. നമ്മൾ ഹ്യൂമറസ് ആയിട്ടുള്ള ഒരു കാര്യം പ്രസന്റ് ചെയ്യണമെങ്കിൽ എനിക്ക് അറിയാതെ ശ്രീനിയേട്ടന്റെ ടോണും ശ്രീനിയേട്ടന്റെ ആക്ഷൻസും ഒക്കെ വരുമെന്ന് എന്റെ ഫ്രണ്ട്സ് പറയാറുണ്ട്.

ലാൽജോസ്, Photo: YouTube/ Screengrab

എന്റെ സിനിമയിലെ ഒരു ഹ്യൂമറസ് സീൻ പ്രസന്റ് ചെയ്യുമ്പോൾ ശ്രീനിയേട്ടന്റെ ഇൻഫ്ലുവെൻസ് ഭയങ്കരമായി എനിക്ക് വരും. അതുപോലെ സീരിയസ് ആയിട്ടുള്ള ഒരു സീൻ എക്സ്പ്ലൈൻ ചെയ്യുമ്പോൾ എന്റെ മോഡുലേഷൻസ് മമ്മൂക്കയുടെ മോഡുലേഷൻ ആണെന്ന് പലരും പറയാറുണ്ട്.

എന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ആക്ടേഴ്സും മമ്മൂക്കയുടെ മോഡുലേഷൻ രീതിയിലാണ് ഞാൻ സീനുകൾ എക്സ്പ്ലൈൻ ചെയ്ത് കൊടുക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഇവർ രണ്ടുപേരുടെയും വലിയൊരു ഇൻഫ്ലുവെൻസ് എന്റെ ക്രിയേറ്റീവ് സൈഡിൽ ഉണ്ടെന്ന് പറയാം. എന്റെ മനസിൽ ശ്രീനിയേട്ടൻ എന്ന വ്യക്തിക്ക് വലിയൊരു സ്ഥാനമുണ്ട്,’ ലാൽജോസ് പറഞ്ഞു.

Content Highlight: Lal Jose talks about Mammootty and Sreenivasan.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.