കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
അന്ന് ആ പടം അഡള്‍ട്‌സ് ഓണ്‍ലി ആണെന്ന് പറഞ്ഞിട്ട് നമുക്കൊന്നും തിയേറ്ററില്‍ കാണാന്‍ പറ്റാത്ത കാലമായിരുന്നു. ഐ.വി ശശി സാറിന്റെ ഇനിയെങ്കിലും എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു ചേട്ടനെ നമ്മള്‍ ആദ്യമായി ഒരു കൊമേഷ്യല്‍ സിനിമയില്‍ കാണുന്നത്.
കണ്ടാല്‍ അമിതാഭ് ബച്ചന്റെ ഉയരവും അതേ ശബ്ദവുമാണ് എന്നാണ് അവര്‍ രാജു ചേട്ടനെ കൊണ്ട് പറഞ്ഞത്. നല്ല സുന്ദരനാണെന്നും പറഞ്ഞു. പിന്നീട് ശശിയേട്ടന്റെ സിനിമകളില്‍ കുറേ നായക പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Captain Raju