കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലേബര്‍ പാര്‍ട്ടി നേതാവായ ആന്തണി ആല്‍ബനീസ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാം.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ പീറ്റര്‍ ഡട്ടന്‍ ഇതിനകം തന്നെ തന്റെ പരാജയം സമ്മതിച്ചിട്ടുണ്ട്. ഡിക്‌സണിലെ സ്വന്തം സീറ്റ് നഷ്ടപ്പെട്ട പീറ്റര്‍ ഡട്ടണ്‍ പരാജയം സമ്മതിക്കുകയും അല്‍ബനീസിനെ അഭിനന്ദിക്കാന്‍ വിളിച്ചതായും ഓസ്‌ട്രേലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതോടെ 20 വര്‍ഷങ്ങള്‍ക്കിപ്പുറം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലെത്തുന്ന നേതാവായി ആന്തണി ആല്‍ബനീസ് മാറി. Updating…
Content Highlight: Labor Party wins Australian election; Anthony Albanese to be Prime Minister again