| Thursday, 10th July 2025, 7:53 pm

കുറ്റിച്ചിറ കുളത്തില്‍ ഒരാള്‍ വീണതായി സംശയം; തിരച്ചില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ ഒരാള്‍ മുങ്ങി താഴുന്നതായി കണ്ടുവെന്ന് നാട്ടുകാര്‍. വിവരം അധികൃതരെ അറിയിച്ചതോടെ ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി.

നിലവില്‍ ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ അരമണിക്കൂറോളമായി തിരച്ചില്‍ നടക്കുന്നതായാണ് വിവരം.

കുളത്തിന് സമീപത്ത് കച്ചവടം നടത്തുന്ന ഒരാളാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Content Highlight: A person is suspected to have fallen into the Kuttichira pond; search continues

We use cookies to give you the best possible experience. Learn more