| Saturday, 29th March 2025, 10:48 pm

അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നു: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിറഞ്ഞുനിന്നു. തിരിച്ചുവരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാന്‍ സാധിക്കുന്നത്.

തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയുടെ പോസിറ്റീവും നെഗറ്റീവും നേരിട്ടറിഞ്ഞ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഒട്ടും താത്പര്യമില്ലാത്തയായിരുന്നു അഭിനയിക്കാന്‍ എത്തിയതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

താത്പര്യമില്ലാതെ അഭിനയിക്കാനിറങ്ങിയിട്ടും വലിയ വിജയം സമ്മാനിച്ച് സിനിമ എന്നെ സ്വീകരിച്ചു. ‘അനിയത്തിപ്രാവ്’ മലയാളത്തിലെ വന്‍വിജയമായി

സിനിമയില്‍നിന്ന് ഒരു ഇടവേളയെടുത്ത് കുറച്ച് കാലം മാറിനിന്നെന്നും എന്നാല്‍ സിനിമ തന്നെയാണ് തന്റെ വഴിയെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നുവെന്നും നല്ല വേഷങ്ങള്‍ ചെയ്യുക എന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധെയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമ നല്‍കുന്ന പോസിറ്റീവും നെഗറ്റീവും നേരിട്ടറിഞ്ഞ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സിനിമാ പാരമ്പര്യമുള്ള തറവാട്ടില്‍നിന്ന് ഒട്ടും താത്പര്യമില്ലാതെ അഭിനയിക്കാനിറങ്ങിയിട്ടും വലിയ വിജയം സമ്മാനിച്ച് സിനിമ എന്നെ സ്വീകരിച്ചു. ‘അനിയത്തിപ്രാവ്’ മലയാളത്തിലെ വന്‍വിജയമായി.

അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നു

നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതില്ലാതെ വരുമ്പോള്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്. സിനിമയില്‍നിന്ന് ഒരു ഇടവേളയെടുത്ത് കുറച്ചുകാലം മാറി നിന്നു. എന്നാല്‍ സിനിമ തന്നെയാണ് എന്റെ വഴിയെന്ന് പിന്നീട് സ്വയം തിരിച്ചറിഞ്ഞു.

‘അനിയത്തിപ്രാവ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍നിന്നായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക എന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറിയവേഷങ്ങളും ഗസ്റ്റ് റോളുകളും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊപ്പവുമെല്ലാം സഹകരിച്ചു. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുന്നതിന്റെ വിജയമാകും ഇന്ന് ലഭിക്കുന്ന ചിത്രങ്ങളെല്ലാം,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban Talks About His Film Journey

Latest Stories

We use cookies to give you the best possible experience. Learn more