| Saturday, 14th June 2025, 8:39 am

അദ്ദേഹം മലയാള സിനിമയുടെ മുഖമായി മാറുമെന്ന് ഉറപ്പിച്ച് പറയാം: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി മാറി. എന്നാല്‍ തന്റെ കരിയറിലെ രണ്ടാം ഫേസില്‍ എത്തിനില്‍ക്കുന്ന താരം ചോക്ലേറ്റ് ഹീറോ എന്ന ടാഗ് തച്ചുടക്കുന്നതും കാണാം.

സംവിധാനത്തിന് പുറമെ നടനായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി കൊണ്ടിരിക്കുന്ന ദിലീഷ് പോത്തനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. വളരെ വ്യത്യസ്തമായ ഒരു പരകായ പ്രവേശമാണ് ദിലീഷ് പോത്തന്‍ നടത്തിയിരിക്കുന്നതെന്നും ഒരു നടന്‍ എന്ന രീതിയില്‍ തീര്‍ച്ചയായും അദ്ദേഹം മലയാള സിനിമയുടെ മുഖമായി മാറുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അത് ഒന്നുകൂടി ഉറപ്പിക്കുന്ന സിനിമകളില്‍ ഒന്നാണ് റോന്ത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.

‘ദിലീഷ് പോത്തന്റേത് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പരകായ പ്രവേശം എന്ന് വേണെമെങ്കില്‍ പറയാം. ഞാന്‍ തള്ളി മറക്കുക അല്ല. എന്നാലും ആ രീതിയില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായിട്ട് ദിലീഷ് പോത്തന്‍ എന്ന നടന്‍ മലയാള സിനിമയുടെ മുഖമായിട്ട് മാറും. അദ്ദേഹം മലയാള സിനിമയുടെ മുഖമായി മാറുമെന്ന് ഉറപ്പിക്കാവുന്ന സിനിമകളില്‍ ഒന്ന് റോന്ത് ആയിരിക്കും,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

റോന്ത്

ഷാഹി കബീറിന്റെ സംവിധാനത്തില്‍ ഇന്നലെ (വെള്ളി) തിയേറ്ററുകളില്‍ എത്തിയ സിനിമയാണ് റോന്ത്. ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

Content Highlight: Kunchacko Boban about Dileesh pothan

We use cookies to give you the best possible experience. Learn more