സൗബിനെ ഡോക്ടറെ അടുത്ത് കൊണ്ട് പോകുന്ന സീന്‍ മറക്കാന്‍ കഴിയില്ല; കുമ്പളങ്ങിയിലെ 'ഫ്രാങ്കി' മാത്യു തോമസ് സംസാരിക്കുന്നു.
സൗമ്യ ആര്‍. കൃഷ്ണ

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളില്‍ ഇളയവന്‍ ഫ്രാങ്കി. ആ തുരുത്തിലെ ആ വീട്ടില്‍ കാര്യപ്രാപ്തിയുള്ള ഒരേ ഒരാള്‍ ഫ്രാങ്കിയാണ്. എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശിയായ മാത്യു തോമസാണ് കുമ്പളങ്ങിയിലെ ഫ്രാങ്കിയായത്.

ഗ്രിഗോറിയന്‍സ് സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മാത്യുവിന് സ്‌ക്കൂളിലെ അനുവല്‍ ഡേയ്ക്കുള്ള ചില നാടകങ്ങളില്‍ അഭിനയിച്ചതാണ് മുന്‍ പരിചയം. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.

സിനിമയെ കുറിച്ചും തന്നെ കുറിച്ചും ഡൂള്‍ ന്യൂസുമായി മനസുതുറക്കുകയാണ് മാത്യു.

കുമ്പളങ്ങിയിലേക്കുള്ള മാത്യുവിന്റെ വരവ് ?

ക്ലാസില്‍ ഒരു ദിവസം പി.ടി ടീച്ചറ് കവിത മിസ് വന്നു. ഇങ്ങനെ ഒരു ഓഡീഷന്‍ നടക്കുന്നു എന്ന്. ഞാന്‍ ആദ്യം എന്തിനാണ് പോകുന്നത് കിട്ടൊന്നുമില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കായിരുന്നു. പിന്നെ എന്റെ ഒരു കൂട്ടുകാരന്‍ വാ, വാ എന്ന് വിളിച്ചു. അപ്പം പിന്നെ ചുമ്മാ ഒന്ന് പോകാം എന്ന് വിചാരിച്ച് ചെയ്തതാണ്.

എങ്ങിനെയുണ്ടായിരുന്നു ഓഡീഷന്‍ ?

കുറച്ച് നാള് കഴിഞ്ഞിട്ടാണ് അവര് വിളിക്കുന്നത്. ഒരു ഓഡീഷന്‍ ഉണ്ട്. അസോസിയേറ്റ്സ് ഒക്കെ അവിടെ അവിടെ രണ്ട് മൂന്ന് സിറ്റുവേഷന്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നെയും ഒരു ഓഡീഷന്‍ ഉണ്ടായിരുന്നു. പിന്നെ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഉണ്ടായിരുന്നു അവരുടെ കൂടെ വരാന്‍ അവര്‍ പറഞ്ഞു. അപ്പോള്‍ കുറെ കാര്യങ്ങള്‍ പഠിച്ചു. വല വീശാനും വഞ്ചി തുഴയാനും മറ്റും. അങ്ങിനെ കുറെ കാര്യങ്ങള്‍ പഠിച്ചു.

ഫഹദ് ഫാസിലിനെ വലയെറിഞ്ഞ് വീഴ്ത്തിയല്ലോ ?

ഫഹദ് ഇക്ക നല്ല രസമാണ്. അടിപൊളിയാണ്. ഒരോ വട്ടം ഷോട്ടുകള്‍ കൂടി കൂടി വന്നപ്പോഴും അത് ഓരോന്നും നല്ല രസമുണ്ടായിരുന്നു. ഞാന്‍ പുറകില്‍ നിന്ന് നോക്കുമായിരുന്നു. അവസാനം അത് ചെയ്യാനായപ്പോഴും വലിയ എക്സൈറ്റ്മെന്റായിരുന്നു.

 

സിനിമ ചെയ്യുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് വായിച്ചിരുന്നോ ?

ജസ്റ്റ് ഞാന്‍ എങ്ങിനെയാണ് എന്ന് പറഞ്ഞ് തന്നായിരുന്നു. പിന്നെ ചെയ്യുന്നതിന് മുമ്പ് ശ്യാമേട്ടനോ മധുവേട്ടനോ ആരെങ്കിലും വന്ന് പറഞ്ഞു തരും.

പടം ഹിറ്റാകുമെന്ന് കരുതിയിരുന്നോ ?

ശ്യാം എട്ടന്‍ എഴുതി ദിലീഷ് ഏട്ടനുമെല്ലാവരും ഉള്ള ഒരു സിനിമയാകുമ്പോള്‍ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. എല്ലാവര്‍ക്കും ഈ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.

സെറ്റിലെ അനുഭവങ്ങള്‍ എങ്ങിനെയായിരുന്നു ?

എല്ലാ ദിവസവും അടിപൊളിയായിരുന്നു. പാട്ട് കേട്ടിരിക്കും ഫ്രീ ടൈംസ് ആയാലും സ്പീക്കര്‍ കൊണ്ട് വരും അരേലും. തമാശകള്‍ പറയും കഥകള്‍ പറയും

ചേട്ടന്മാരില്‍ കൂടുതല്‍ ഇഷ്ടം ആരെയായിരുന്നു ?

എല്ലാവരെയും ഇഷ്ടമാണ. കഥവെച്ച് നോക്കുകയാണെല്‍ ഭാസിയോടായിരുന്നു കുറച്ചുകൂടി ഇഷ്ടം. എല്ലാരോടും ഒരേ റാപ്പ് ആയിരുന്നു. പക്ഷേ സിനിമയില്‍ കുറച്ചുകൂട്ി ഇഷ്ടം ഭാസിയോടായിരുന്നു.

 

വലവീശാനും മത്തിക്കറിയുണ്ടാക്കാനുമൊക്കെ പഠിച്ചോ ?

കുക്കിംഗ് പഠിച്ചു. വലയെറിയാന്‍ പഠിച്ചു. സജി ചേട്ടനാണ് (സജി നെപ്പോളിയന്‍) ഇത്തരം കാര്യങ്ങളൊക്കെ പഠിപ്പിച്ചെ. സജി ചേട്ടന്‍ ഈ ആറ് മാസത്തെ ട്രെയിംനിഗിന്റെ സമയത്ത് പഠിപ്പിച്ചെ. ഇടയ്ക്ക് ഇടയ്ക്ക് സജി ചേട്ടന്‍ വരുമ്പോള്‍ ഒക്കെ ചെയ്യിപ്പിച്ചു നോക്കും. പിന്നെ വഞ്ചി തുഴയാന്‍ അസോസിയേറ്റ്സ് ആയ രഞ്ജിത്ത് എട്ടനും മറ്റും പഠിപ്പിച്ചു. നീന്തല്‍ അനീഷ് ഏട്ടന്‍ എന്ന് പറയുന്ന ഒരു ഏട്ടന്റെ അടുത്ത് രണ്ട് മാസത്തോളം ട്രെയിനിംഗിന് പോയി. കുക്കിംഗ് അവിടെ 6 മാസം ട്രൈനിംഗ് ഉണ്ടായിരുന്ന സമയത്ത് ചേച്ചി എല്ലാം പഠിപ്പിച്ചിരുന്നു.

സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ എന്ത് തോന്നി ?

നല്ല സന്തോഷം ഉണ്ട്. എല്ലാം റിവ്യുസും ഒക്കെ വന്നപ്പോ നല്ല സന്തോഷം തോന്നി. എല്ലാരും നല്ലത് മാത്രം പറഞ്ഞുള്ളു.

ടീച്ചര്‍മാര്‍ക്കും എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. കൂട്ടുകാര്‍ക്ക് എല്ലാര്‍ക്കും നല്ല സന്തോഷം ആയിരുന്നു. സിനിമ നടന്‍ എന്നൊക്കെ വിളിക്കുമായിരുന്നു. പിന്നെ അവര്‍ക്കൊക്കെ ആദ്യമേ അറിയാമായിരുന്നു. രണ്ട് മാസം ലീവ് ഒക്കെ എടുത്തപ്പോള്‍ എല്ലാരും അറിഞ്ഞു.

 

ഏറ്റവും ഇഷ്ടമായ സീന്‍ ഏതായിരുന്നു ?

സൗബിനെ ഡോക്ടറെ അടുത്ത് കൊണ്ട് പോകുന്ന ഒരു സീന്‍. ആ സീനായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമായത്.

ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയോ ?

കുട്ടുകാരുടെ കൂടെ രണ്ടാമത് പടം കാണാന്‍ പോയിരുന്നു. അപ്പോള്‍  അടുത്ത് ഇരിക്കുന്നവരോട് ഒക്കെ പറയുമായിരുന്നു ചേട്ടാ ഇവന് സിനിമയില്‍ അഭിനയിച്ചതാണ് എന്നൊക്കെ. പിന്നെ പടം കണ്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും കണ്ടപ്പോള്‍   നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.