സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തിളങ്ങി സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇതിനോടകം രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് യാദവ് തിളങ്ങുന്നത്.
ആദ്യ സെഷന്റെ അവസാനത്തോടടുക്കവെ ക്യാപ്റ്റന്‍ തെംബ ബാവുമയെ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മടക്കിയ താരം, രണ്ടാം സെഷന്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് താരം പുറത്താക്കിയത്.
മുള്‍ഡറിനെ മടക്കിയതോടെ ഒരു ചരിത്ര നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ചുരുങ്ങിയത് 50 വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ഹോം ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക് റേറ്റുള്ള സ്പിന്നര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 37.00 ആണ് ഇന്ത്യന്‍ മണ്ണില്‍ കുല്‍ദീപിന്റെ സ്‌ട്രൈക് റേറ്റ്.
(താരം – ടീം – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)
കുല്‍ദീപ് യാദവ് – ഇന്ത്യ – 37.00*
ജോണി ബ്രിഗ്‌സ് – ഇംഗ്ലണ്ട് – 37.5
നോമന്‍ അലി – പാകിസ്ഥാന്‍ – 44.00
ആര്‍. അശ്വിന്‍ – ഇന്ത്യ – 46.0
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന സൗത്ത് ആഫ്രിക്ക നിലവില്‍ 43 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലാണ്.25 പന്തില്‍ 11 റണ്‍സുമായി കൈല്‍ വെരായ്‌നെയും 35 പന്തില്‍ എട്ട് റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാര്‍മര്‍, മാര്‍കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Content Highlight: Kuldeep Yadav with best bowling strike rate for a spinner at home in Tests