സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തിളങ്ങി സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇതിനോടകം രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് യാദവ് തിളങ്ങുന്നത്.
ആദ്യ സെഷന്റെ അവസാനത്തോടടുക്കവെ ക്യാപ്റ്റന്‍ തെംബ ബാവുമയെ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മടക്കിയ താരം, രണ്ടാം സെഷന്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് താരം പുറത്താക്കിയത്.
Trapped plumb in front! ☝️
Kuldeep Yadav with his 2⃣nd wicket as Wiaan Mulder is out! 👏
മുള്‍ഡറിനെ മടക്കിയതോടെ ഒരു ചരിത്ര നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ചുരുങ്ങിയത് 50 വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ഹോം ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക് റേറ്റുള്ള സ്പിന്നര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 37.00 ആണ് ഇന്ത്യന്‍ മണ്ണില്‍ കുല്‍ദീപിന്റെ സ്‌ട്രൈക് റേറ്റ്.
ഹോം ടെസ്റ്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റുള്ള സ്പിന്നര്‍
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന സൗത്ത് ആഫ്രിക്ക നിലവില്‍ 43 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലാണ്.25 പന്തില്‍ 11 റണ്‍സുമായി കൈല്‍ വെരായ്‌നെയും 35 പന്തില്‍ എട്ട് റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.