| Wednesday, 5th March 2025, 11:47 am

തമിഴ് സിനിമ ഇല്ലായിരുന്നുവെങ്കില്‍ പിച്ച എടുക്കേണ്ടി വന്നേനെ: കുളപ്പുള്ളി ലീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആകാശവാണി നാടകങ്ങളിലൂടെ ചലചിത്രരംഗത്ത് എത്തിയ അഭിനേത്രിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അവര്‍ സിനിമാലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും സ്വഭാവനടിയായി അഭിനയിച്ചു വരികയാണ് ലീല.

തന്റേതായ വ്യക്തിമുദ്ര കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് കുളപ്പുള്ളി ലീല. പുലിവാല്‍ കല്യാണത്തിലെ ഹരിശ്രീ അശോകന്‍ ചെയ്ത കഥാപാത്രത്തിന്റെ അമ്മായിയമ്മ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയയ്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ കാണാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് കുളപ്പുള്ളി ലീല.

മലയാളത്തില്‍ നിന്നും ആരും തന്നെ ഇപ്പോള്‍ വിളിക്കുന്നില്ലെന്നും ഇപ്പോഴത്തെ മലയാള സിനിമയില്‍ പ്രായമായവര്‍ക്ക് അധികം പ്രാധാന്യമില്ലെന്നും ലീല പറയുന്നു. എന്നാലും ഇടയ്ക് മലയാള സിനിമയിലേക്ക് അവസരം ലഭിക്കുന്നുണ്ടെന്നും അത്തരം അവസരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളുടെ കൂടെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ നിന്നും എന്നെ ആരും വിളിക്കുന്നില്ല. ഇടയ്ക്കാണെങ്കില്‍ പോലും കിട്ടുന്നത് ഇവിടത്തെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെയാണ്, അതൊരു ഭാഗ്യമാണ്.

തമിഴില്‍ സിനിമ കിട്ടിയില്ലായിരുവെങ്കില്‍ പിച്ച എടുക്കേണ്ടി വന്നേനെ. മലയാളത്തില്‍ വര്‍ക്ക് തീരെ കുറവാണ്. മലയാളത്തില്‍ നിന്നാണ് എന്നെ തമിഴിലേക്ക് വിളിച്ചത്.

അതുകൊണ്ട് തന്നെ മലയാളത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല, അതിനും മുമ്പ് മറക്കാത്ത കലയുണ്ട് അതാണ് നാടകം. നാടകമാണ് എന്നെ ഇവിടെയെത്തിച്ചത്.

ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമ സുധ കൊങ്കയുടെ ശിവ കാര്‍ത്തികേയന്‍ ചിത്രം പരാശക്തിയാണ്. ചിത്രത്തില്‍ ഒന്ന് രണ്ട് സീനുകള്‍ ചെയ്തപ്പോള്‍ പുള്ളി (സുധ കൊങ്കര) എന്റെയടുത്ത് അടിപൊളിയാണെന്ന് പറഞ്ഞു, ഇതിലും വലിയ ഭാഗ്യം എന്തായിനി കിട്ടാനുള്ളത്,’ കുളപ്പുള്ളി ലീല പറഞ്ഞു.

Content Highlight: Kulappulli Leela talks about why she doing less movies in malayalam

We use cookies to give you the best possible experience. Learn more