കോഴിക്കോട് കുടുംബശ്രീയുടെ ഷോപ്പിംഗ് മാള്‍ വരുന്നു
റെന്‍സ ഇഖ്ബാല്‍

കുടുംബശ്രീ ഈ വര്‍ഷം ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. കൂടെ ഒരു സന്തോഷവാര്‍ത്തയും എല്ലാവരെയും അറിയിച്ചു. അടുത്ത ഓണം വരുന്നതോടെ സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ഇനി ഒരു കുടക്കീഴില്‍ ലഭ്യമാവും.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാളിലാണ് ഇത് യാഥാര്‍ഥ്യമാവുക. ബഹുനില കെട്ടിടത്തിലെ, ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമുള്ള മാളില്‍ കോണ്‍ഫറന്‍സ് റൂം, ഫുഡ് കോര്‍ട്ട് എന്നിവയും ഉണ്ടാവും.