| Saturday, 6th December 2025, 12:37 pm

ബാബരി മസ്ജിദ് നിരന്തരം ഇന്ത്യക്കാരെ ഓര്‍മ്മിപ്പിക്കുന്നത്

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍.എസ്എസ് നേതൃത്വം നല്‍കിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് 33 വര്‍ഷമാകുന്നു. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ നേതൃത്വവും തമ്മിലുണ്ടാക്കിയ അപരാധപൂര്‍ണമായ ധാരണകളിലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളെന്നപോലെ ഉയര്‍ന്നുനിന്നിരുന്ന ബാബരി മസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങള്‍ കര്‍സേവകര്‍ തകര്‍ത്തുകളയുകയായിരുന്നു.

ബാബരി മസ്ജിദ് (ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്ന സാമുവല്‍ ബോണ്‍ പകര്‍ത്തിയ ചിത്രം). Photo: Wikipedia/Wikimedia Commons

സുപ്രീം കോടതിയും ദേശീയ ഉദ്ഗ്രഥന സമിതിയും അയോധ്യയിലെ പള്ളി സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍തന്നെ സ്വീകരിക്കണമെന്ന് റാവു സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കാരണം യു.പി ഭരിക്കുന്നത് ബി.ജെ.പിക്കാരനായ കല്ല്യാണ്‍ സിങ്ങാണെന്നും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ആര്‍.എസ്.എസ് ഇംഗിതങ്ങള്‍ക്ക് വഴങ്ങി പള്ളി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കുമെന്നും സുപ്രീം കോടതി മുന്‍കൂട്ടികണ്ടിരുന്നു.

എന്നിട്ടും റാവു സര്‍ക്കാര്‍ പ്രഖ്യാപിതമായി പള്ളി പൊളിക്കുമെന്ന അജണ്ടയുമായി അയോധ്യയിലേക്ക് ഇരച്ചെത്തിയ കര്‍സേവകരെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും കുറ്റകരവും വഞ്ചനാപരവുമായ യാഥാര്‍ത്ഥ്യം. ചരിത്രപരമായി തന്നെ കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ മസ്ജിദ് പ്രശ്നത്തില്‍ എക്കാലത്തും ആര്‍.എസ്.എസിന്റെ അജണ്ടക്കൊപ്പമായിരുന്നു.

നരസിംഹ റാവു. Photo: Wikipedia/Wikimedia Commons

1949 ഡിസംബര്‍ 22നാണ്, ഒരു രാമായണമാസാചരണത്തിന്റെ അവസാനം മസ്ജിദിനുള്ളിലേക്ക് ഹിന്ദുത്വവാദികള്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചതിനുശേഷം ഇതാ പള്ളിക്കകത്ത് രാമനും സീതയും സ്വയംഭൂവായിരിക്കുന്നുവെന്ന് പ്രചാരണം നടത്തിയത്.

വിവരമറിഞ്ഞ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഗ്രഹങ്ങള്‍ സ്വയംഭൂവായതല്ലെന്നും അതിക്രമിച്ചുകടന്ന് സ്ഥാപിച്ചതാണെന്നും അതെല്ലാമെടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞു കളയണമെന്നുമാണ് പറഞ്ഞത്.

ജവഹര്‍ലാല്‍ നെഹ്റു. Photo: Wikipedia/Wikimedia Commons

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിനോട് വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ നെഹ്റു നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷെ നെഹ്റുവിനെ പോലും ധിക്കരിച്ച് പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് കൊണ്ടുവെച്ച വിഗ്രഹങ്ങള്‍ അവിടെതന്നെ നിലനിര്‍ത്താനാണ് അന്നത്തെ ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ.കെ. നായര്‍ വഴി കോണ്‍ഗ്രസിന്റെ ജി.ബി. പന്ത് സര്‍ക്കാര്‍ ചെയ്തത്.

ഗോവിന്ദ് വല്ലഭ് പന്ത്. Photo: Indian National Congress/inc.in

എന്നുമാത്രമല്ല ബാബരി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചതിനെതിരെ ഫൈസാബാദില്‍ ഉയര്‍ന്നുവന്ന കോണ്‍ഗ്രസിലെ മതേതരവാദികളുടെയും ആചാര്യ നരേന്ദ്ര ദേവിനെപോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഹിന്ദുമഹാസഭക്കൊപ്പം ചേരുകയായിരുന്നു.

ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച ബാബാ രാഘവദാസ് ഉള്‍പ്പെടെയുള്ള ഹിന്ദുമഹാസഭക്കാരെ അറസ്റ്റുചെയ്യണമെന്നും വിഗ്രഹങ്ങള്‍ എടുത്തുമാറ്റി അയോധ്യയിലെ മുസ്‌ലിങ്ങള്‍ക്ക് മസ്ജിദ് ആരാധനയ്ക്കായ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അക്കാലത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്‌മചാരി നിരാഹാരസമരം വരെ നടത്തി.

ആ കോണ്‍ഗ്രസ് നേതാവിന് ബാബാ രാഘവദാസിന്റെ അനുയായികളായ കോണ്‍ഗ്രസുകാരുടെയും ഹിന്ദുമഹാസഭക്കാരുടെയും ക്രൂരമര്‍ദ്ദനത്തിനിടയാവേണ്ടിവന്നുവെന്നതും നമ്മുടെ ലജ്ജാകരമായ ചരിത്രമാണ്.

അക്ഷയ് ബ്രഹ്‌മചാരിയുടെ സമരപന്തല്‍ അടിച്ചുപൊളിക്കുകയും അദ്ദേഹത്തെ വിവസ്ത്രനാക്കി ഓടിക്കുകയുമാണ് ഹിന്ദുവര്‍ഗീയവാദികളായ ഹിന്ദുമഹാസഭക്കാരും ഫൈസാബാദിലെ കോണ്‍ഗ്രസുകാരും ചെയ്തത്.

ബാബരി മസ്ജിദ് തകര്‍ത്ത് ആ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിലേക്കെത്തിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ വിധ്വംസകനീക്കങ്ങള്‍ക്കെല്ലാ പലഘട്ടങ്ങളിലായി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായവും ഒത്താശയും ഉണ്ടായിരുന്നു.

1980കളില്‍ മസ്ജിദ്-മന്ദിര്‍ തര്‍ക്കം ഉയര്‍ത്താനും രഥയാത്രകളിലൂടെ രാജ്യത്തെ വര്‍ഗീയവത്കരിക്കാനുമാണ് ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികള്‍ ആസൂത്രിതമായി നീക്കം നടത്തിയത്.

എല്‍.കെ. അദ്വാനി രഥയാത്രയില്‍. Photo: Aditya Raj Kaul/x.com

രാമായണത്തിലെ രാമനെ ചരിത്രപുരുഷനും ക്ഷാത്രവീര്യം തുടിക്കുന്ന ദേശീയപുരുഷനുമായി ആവിഷ്‌ക്കരിച്ച രാമാനന്ദസാഗറിന്റെ രാമായണം സീരിയല്‍ ദൂരദര്‍ശനിലൂടെ രാജ്യമാകെ കാണിച്ച് ആര്‍.എസ്.എസിന്റെ പുനരുത്ഥാന രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിച്ചുകൊടുത്തതും രാജീവ് ഗാന്ധി സര്‍ക്കാരായിരുന്നു.

1986ല്‍ ഫൈസാബാദ് കോടതി വിധിയെ നിമിത്തമാക്കി 1949ല്‍ പൂട്ടിയിട്ട പള്ളിയുടെ താക്കോല്‍ ഹിന്ദുത്വവാദികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു.

1989ല്‍ ബാബരി മസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങള്‍ നില്‍ക്കുന്ന സ്ഥാനത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് അനുമതി നല്‍കിയതും രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ്. ചരിത്രം ഹിന്ദുത്വവാദികള്‍ക്കെന്നപോലെ അവര്‍ക്ക് കൂട്ടുനിന്ന ഇന്ത്യയെ വര്‍ഗീയധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട ആര്‍ക്കും മാപ്പ് നല്‍കാന്‍ പോകുന്നില്ല.

ചിഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ഭരണഘടനാബെഞ്ച് 2019 നവംബര്‍ 9ാം തിയ്യതിയാണ് അയോധ്യാ കേസില്‍ വിധിയെഴുതിയത്.

രഞ്ജന്‍ ഗൊഗോയ്. Photo: Wikipedia/Wikimedia Commons

വിശ്വാസത്തെയും നീതിയെയും നിയമപാലനത്തെയുമെല്ലാം സംബന്ധിച്ച ആശങ്കകളും വെല്ലുവിളികളും ഉയര്‍ത്തുന്നതായിരുന്നു ആ വിധിപ്രസ്താവന എന്ന് പറയാതിരിക്കാനാവില്ല. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യന്‍ ജനതയാകെയും വിധിയെ സമീപിച്ചതെന്ന് പറയുമ്പോഴും വിശ്വാസത്തെ നീതിക്ക് പകരംവെക്കുന്ന വളരെ അപകടകരമായ ഒന്നായിരുന്നു ആ വിധിപ്രസ്താവന.

നിയമപരമായി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം മുസ്‌ലിങ്ങള്‍ക്കാണെങ്കിലും വിശ്വാസപരമായി ഹിന്ദുക്കള്‍ അത് രാമന്റെ ജനനസ്ഥലമായി കാണുന്നുവെന്ന വിചിത്രമായ വാദമാണ് വിധിപ്രസ്താവനയിലൂടെ മുന്നോട്ടുവെച്ചത്.

അയോധ്യ വിധിയെഴുതിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് റിട്ടയര്‍മെന്റിനുശേഷം അതിവേഗം രാജ്യസഭയിലേക്ക് ബി.ജെ.പി എം.പിയായി നോമിനേറ്റ് ചെയ്യപ്പെടുകയും മറ്റ് രണ്ട് ജഡ്ജിമാരും ഉന്നതപദവികളില്‍ നിയമിതരാവുകയും ചെയ്തു!

സംഘപരിവാര്‍ ഇംഗിതത്തിന് നമ്മുടെ നീതിന്യായ സംവിധാനം പോലും വഴങ്ങിക്കൊടുത്ത അത്യന്തം രോഷജനകമായ ചരിത്രത്തിലെ അപരാധമായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ബാബരി മസ്ജിദ് സ്മരണയെ ഗണിക്കേണ്ടിവരുന്നു.

400 വര്‍ഷത്തിലേറെ കാലം പഴയ ഔധ

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more