| Monday, 25th June 2018, 11:00 pm

എസ്.എഫ്.ഐ സംസ്ഥാന വനിതാനേതാവിനു നേരെ ആക്രമണം; പിന്നില്‍ കെ.എസ്.യുവെന്ന് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ ഇ.കെ ദൃശ്യയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

പരിക്കേറ്റ ദൃശ്യ അടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: ചെലമേശ്വറിന്റെ പ്രസ്താവന പദവിയ്ക്ക് നിരക്കാത്തത്: ബാര്‍ കൗണ്‍സില്‍

എസ്.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്‌കൂളില്‍ പോയ എസ്.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കെ.എസ്.യുവിന്റെ ജില്ലാതല മെമ്പര്‍ഷിപ്പ് പരിപാടി അഞ്ചരക്കണ്ടി സ്‌കൂളില്‍ ക്ലാസ് സമയത്ത് നടത്തുന്നതിനായി പ്രിന്‍സിപ്പാളിനെ കണ്ടിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

ഇതില്‍ പ്രകോപിതരായ കെ.എസ്.യു പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറയുന്നു.

ALSO READ: മദ്രസകള്‍ക്ക് അഫിലിയേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“വിദ്യാര്‍ത്ഥികള്‍ ആരും തന്നെ പങ്കെടുക്കാതെ തള്ളിക്കളഞ്ഞ മെമ്പര്‍ഷിപ്പ് ജില്ലാതല ഉദ്ഘാടന പരിപാടി തകര്‍ന്ന് ആളില്ലാതായപ്പോള്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ.കെ. ജയരാജന്‍, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഷമ്മാസ്, നേതാക്കളായ വരുണ്‍, അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്‌കൂളില്‍ ഉണ്ടായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നേരെ ആക്രമിക്കുകയായിരുന്നു. പ്രശ്‌നം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ ദൃശ്യയെയും ഏരിയാ സെക്രട്ടറി ജിഷ്ണു രമേശിനെയും അവിടെ കൂടിയ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും അവിടെ ഉണ്ടായ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യുകയാണുണ്ടായത്. ”

വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട കെ.എസ്.യു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം സൃഷ്ടിച്ചും വില കുറഞ്ഞ നാടകം കളിച്ചും മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്ന് എസ്.എഫ്.ഐ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more