കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച മറ്റു കഥാപാത്രങ്ങളോടൊപ്പം
തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു സിനിമയെ ആദ്യം മുതല്‍ ലീഡ് ചെയ്ത നായ. ‘നായ അല്ല സിംബ, ഇവനെ അങ്ങനെ വിളിച്ച മതി’ എന്നാണ് സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദ രാജ എന്ന കഥാപാത്രം തന്റെ വളര്‍ത്തു നായയെ കുറിച്ച് പറയുന്നത്.

സിനിമയില്‍ സകല തട്ടിപ്പുകള്‍ കാണിച്ചു നടക്കുന്ന ഗോവിന്ദ് രാജ സ്‌നേഹം കാണിക്കുന്നത് തന്റെ വളര്‍ത്തു നായയോട് മാത്രം ആണ്. ഗോവിന്ദ രാജ സിംബയോടു കാണിക്കുന്നത് സ്വന്തം ഭാര്യയോട് പോലും കാണിക്കാത്ത സ്‌നേഹവും കരുണയും ആണ്. അതെ സ്‌നേഹം സിംബ തിരിച്ചും അയാളോട് കാണിക്കുന്നുണ്ട്.ഗോവിന്ദനെ കാണാതാവുമ്പോള്‍ ശശിയുടെ വീടിന്റെ അടുത്ത് നിന്നും സിംബ കുരയ്ക്കുന്നതു അതിന്റെ തെളിവാണ്.

ഇതിനുപുറമെ കൊലപാതകം ചെയ്തു ബോഡി കിറ്റിലാക്കി കൊണ്ടുപോകുമ്പോള്‍ അതിലെ മാംസം കഴിക്കാന്‍ ഇട്ടു കൊടുക്കുന്നതും മറ്റൊരു നായക്ക് ആണ് അങ്ങനെ ഇത്തരത്തില്‍ ഉള്ള സൂചനകളെ കൂട്ടി വായിച്ചു കൊണ്ട് 2025ല്‍ ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എക്കോ സിനിമയുമായുള്ള റഫറന്‍സ് മോഹിനിയാട്ടത്തില്‍ പ്രേക്ഷകര്‍ കണ്ടെത്തുന്നുണ്ട് എന്നാല്‍ അത്തരത്തില്‍ ഉള്ള യാതൊരു റഫറന്‍സ് താന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് സംവിധയകാന്‍ ദി റൂം നു കൊടുത്ത അഭിമുഖത്തില്‍ പറയുന്നത്.

‘മോഹിനിയാട്ടത്തിന്റെ ചീത്രികരണം പൂര്‍ത്തിയാവുന്ന സമയത്തായിരുന്നു എക്കോ റിലീസ് ആവുന്നതും ആ സിനിമ ഞങ്ങള്‍ എല്ലാവരും തന്നെ തിയേറ്ററില്‍ പോയി കാണുകയും ചെയ്തിരുന്നു എന്നാല്‍ ആകെ എക്കോ സിനിമയും ആയി പറയാന്‍ ഉള്ള ഒരു ബന്ധം സിനിമയില്‍ നടന്‍ വിനീതിനെ ചാടി ചവിട്ടുന്ന അതെ നായ തന്നെ ആണ് മോഹിനിയാട്ടത്തില്‍ കിറ്റ് ദാനം കിട്ടി കഴിച്ചിട്ടു ഇറങ്ങി ഓടുന്നത് എന്ന ഒരു സാമ്യം മാത്രമേ ഉള്ളു,’ സംവിധായകന്‍ പറഞ്ഞു.

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തിയ മോഹിനിയാട്ടം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ സീക്വലാണ് മോഹിനിയാട്ടം. വാഴ 2 റിലീസ് ചെയ്ത് ഒരാഴ്ചക്ക് ശേഷം തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടം ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെ നേടുകയും ചെയ്തു.

Content Highlight: Krishnadas Murali about Eko reference in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ