ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍ നിതീഷ് റാണ കാഴ്ചവെച്ചത്. നാല് ഓസീസ് താരങ്ങളുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു.
ഇതോടെ പല മുന്‍ താരങ്ങളും റാണയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത് താരത്തെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതില്‍ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹര്‍ഷിത് റാണയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഓസീസിനെതാരയ അവസാന മത്സരത്തില്‍ താരം നന്നായി പന്തെറിഞ്ഞെന്നും ഒരു ഏകദിനത്തില്‍ നാല് വിക്കറ്റ് വീഴ്ത്തുക എന്നത് വലിയൊരു നേട്ടമാണെന്നും പറഞ്ഞു. മാത്രമല്ല താരത്തെ ഒരുപാട് വിമര്‍ശിച്ചെങ്കിലും മികച്ച പ്രകടനമാണ് ഹര്‍ഷിത് നടത്തിയതെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഹര്‍ഷിത് റാണ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഒരു ഏകദിനത്തില്‍ നാല് വിക്കറ്റ് വീഴ്ത്തുക എന്നത് വലിയൊരു നേട്ടമാണ്. അദ്ദേഹം മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞു. ഡെത്ത് ഓവറില്‍ പോലും അദ്ദേഹം നന്നായി പന്തെറിഞ്ഞു. അദ്ദേഹം ഷോര്‍ട്ട് ബൗള്‍ എറിഞ്ഞില്ല, കൂടുതല്‍ സ്ലോ ബൗളുകള്‍ക്കും ശ്രമിച്ചില്ല.
ഹര്‍ഷിത് റാണ എല്ലാ പ്രശംസയും അര്‍ഹിക്കുന്നു. നിങ്ങളെ ഓര്‍ത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. അതെ, ഞാന്‍ നിങ്ങളെ ഒരുപാട് വിമര്‍ശിച്ചു, പക്ഷേ നിങ്ങള്‍ മികച്ച പ്രകടനം നടത്തി. ഈ രീതിയില്‍ അദ്ദേഹം കൂടുതല്‍ പ്രകടനം കാഴ്ചവെയ്ക്കുന്തോറും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അദ്ദേഹം വളരെ ആത്മവിശ്വാസമുള്ള ഒരു ബൗളറായി കാണപ്പെട്ടു,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളാണ് താരം നേടിയത്. 3/48 എന്ന മികച്ച പ്രകടനവും താരത്തിനുണ്ട്. ഏകദിന ക്രിക്കറ്റില്‍ എട്ട് മത്സരത്തില്‍ രണ്ട് മെയ്ഡന്‍ അടക്കം 16 വിക്കറ്റും റാണ സ്വന്തമാക്കി.